Site iconSite icon Janayugom Online

സ്വകാര്യബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

മൊഗ്രാൽ പുത്തൂർ സിപിസിആർഐ ഗസ്റ്റ് ഹൗസിന് സമീപം സ്വകാര്യ ബസും പിക്കപ്പ് വാനും കൂട്ടിയിച്ച് നിരവധി പേർക്ക് പരിക്ക്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. ദേശീയപാതാ സർവീസ് റോഡിൽ തലപ്പാടിയിൽ നിന്ന് കാസർകോട് ഭാഗത്തേക്ക് വരികയായിരുന്ന വി പി ബസും കാസർകോട് ഭാഗത്ത് നിന്ന് എതിരെ വരികയായിരുന്ന പിക്കപ്പുമാണ് കൂട്ടിയിടിച്ചത്. 

ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാൻ പൂർണ്ണമായും തകർന്നു. ബസിന്റെ മുൻഭാഗവും തകർന്നിട്ടുണ്ട്. പിക്കപ്പ് ഡ്രൈവർ മൊഗ്രാൽ പുത്തൂർ കുന്നിലിലെ ഇഷാമിനും വണ്ടിയിലുണ്ടായിരുന്ന രണ്ട് കോൺക്രീറ്റ് തൊഴിലാളികൾക്കും ബസിലെ പത്തോളം യാത്രക്കാർക്കുമാണ് പരിക്കേറ്റത്. പിക്കപ്പിലുണ്ടായിരുന്നവരെ കാസർകോട്ടെ സ്വകാര്യാശുപത്രിയിലും ബസ് യാത്രക്കാരെ കാസർകോട് ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് കാസർകോട് പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. റോഡിലുണ്ടായിരുന്ന എണ്ണമയം ഫയർഫോഴ്സ് വെള്ളം ചീറ്റി നീക്കി. 

Exit mobile version