Site iconSite icon Janayugom Online

ഹാലോവീന്‍ ആഘോഷങ്ങള്‍ക്കിടെ തിക്കിലും തിരക്കിലും പെട്ട് നിരവധിപ്പേര്‍ക്ക് ഹൃദയാഘാതം

ദക്ഷിണകൊറിയന്‍ തലസ്ഥാനമായ സിയോളില്‍ ഹാലോവീന്‍ ആഘോഷങ്ങള്‍ക്കിടെ തിക്കിലും തിരക്കിലും പെട്ട് അമ്പതിലധികം പേര്‍ക്ക് ഹൃദയാഘാതമുണ്ടായി. നിരവധിപ്പേര്‍ക്ക് ജീവന്‍ നഷ്ടമായതായും റിപ്പോര്‍ട്ടുകളുണ്ട്. ഇടുങ്ങിയ വഴിയിലേക്ക് ആള്‍ക്കൂട്ടം ഒഴുകിയെത്തിയതാണ് അപകടമുണ്ടാകാന്‍ കാരണം.
നാനൂറിലധികം രക്ഷാപ്രവര്‍ത്തകര്‍ പ്രദേശത്തുണ്ട്. ശ്വാസതടസവും ഹൃദയാഘാതവും മൂലം ബോധരഹിതരായവരെ റോഡില്‍ കിടത്തി പ്രഥമ ചികിത്സ നല്‍കുന്നതിന്റെ വീഡിയോകള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

Eng­lish Summary:Several peo­ple suf­fered heart attacks dur­ing the Hal­loween stampede
You may also like this video

Exit mobile version