Site iconSite icon Janayugom Online

കടുത്ത വയറുവേദന; ലഹരിവിമുക്ത കേന്ദ്രത്തിലെ അന്തേവാസിയുടെ വയറ്റില്‍ 29 സ്പൂണുകൾ, 19 ടൂത്ത് ബ്രഷുകൾ, 2 പേനകൾ, ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

ഉത്തർപ്രദേശിലെ ഒരു ഡീ-അഡിക്ഷൻ സെന്ററിൽ പ്രവേശിപ്പിച്ചിരുന്ന 35 വയസുകാരന്റെ വയറ്റില്‍ നിന്നും സ്പൂണുകളും ടൂത്ത് ബ്രഷുകളും പേനകളും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് ഡോക്ടർമാര്‍. ഒന്നും രണ്ടുമല്ല 29 സ്റ്റീൽ സ്പൂണുകൾ, 19 ടൂത്ത് ബ്രഷുകൾ, രണ്ട് പേനകൾ എന്നിവയാണ് പുറത്തെടുത്തത്. ഹാപൂരിൽ താമസിക്കുന്ന 35 വയസ്സുള്ള സച്ചിനെ കുടുംബമാണ് ഹാപൂരിലെ ഒരു ലഹരിവിമുക്ത കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. 

അവിടെ രോഗികൾക്ക് നൽകുന്ന ഭക്ഷണത്തിന്റെ അളവ് വളരെ കുറവായതിനാൽ സാധനങ്ങള്‍ മോഷ്ടിച്ച് വിഴുങ്ങുകയായിരുന്നു. താമസിയാതെ, അദ്ദേഹത്തിന് വയറുവേദന അനുഭവപ്പെടുകയും അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. തുടർന്ന് നടത്തിയ സ്കാനിങ് പരിശോധനയിലാണ് വയറ്റില്‍ സാധനങ്ങൾ കണ്ടെത്തിയത്. എൻഡോസ്കോപ്പി വഴി വസ്തുക്കൾ നീക്കം ചെയ്യാൻ ശ്രമിച്ചെങ്കിലും വയറ്റിൽ ഉണ്ടായിരുന്ന സാധനങ്ങളുടെ അളവ് കൂടുതലായതിനാല്‍ സാധിച്ചില്ല. 

എന്നാല്‍ സച്ചിന്‍ പറയുന്നത് ഇങ്ങനെയാണ്, അവിടെ രോഗികൾക്ക് നൽകുന്ന ഭക്ഷണത്തിന്റെ അളവ് വളരെ കുറവാണ്. ദിവസം മുഴുവൻ ഞങ്ങൾക്ക് വളരെ കുറച്ച് പച്ചക്കറികളും കുറച്ച് ചപ്പാത്തികളും മാത്രമേ ലഭിക്കുമായിരുന്നുള്ളൂ. വീട്ടിൽ നിന്ന് എന്തെങ്കിലും വന്നാൽ, മിക്കതും ഞങ്ങളുടെ അടുത്തേക്ക് എത്തില്ലായിരുന്നു. ചിലപ്പോൾ ഒരു ദിവസം ഒരു ബിസ്കറ്റ് മാത്രമേ ഞങ്ങൾക്ക് ലഭിക്കുമായിരുന്നുള്ളൂ,” അദ്ദേഹം പറഞ്ഞു. ഇതേ തുടർന്ന് തനിക്ക് ദേഷ്യവും വിശപ്പുമുണ്ടായപ്പോൾ അടുക്കളയില്‍ നിന്നും സ്റ്റീൽ സ്പൂണുകൾ മോഷ്ടിച്ച് അവ മുറിച്ച് വെള്ളത്തോടൊപ്പം കഴിക്കുകയായിരുന്നെന്നും സച്ചിന്‍ പറ‌ഞ്ഞു.

Exit mobile version