Site iconSite icon Janayugom Online

കഠിനമായ വയറുവേദന; ഡോക്ടര്‍മാര്‍ പുറത്തെടുത്തത് 206 കല്ലുകള്‍

വയറുവേദന കൊണ്ട് ആശുപത്രിയിലെത്തിയ 56കാരനെ പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി. വയറ്റില്‍ നിന്ന് 206 കല്ലുകളാണ് താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ ഡോക്ടര്‍മാര്‍ നീക്കം ചെയ്തത്. വയറുവേദനയുമായി എത്തിയ നൽഗൊണ്ട നിവാസിയായ വീരമല്ല രാമലക്ഷ്മയ്യയെ ഡോക്ടര്‍മാര്‍ ആദ്യം പരിശോധിച്ച് നല്‍കിയത് വേദനയ്ക്കുള്ള മരുന്നാണ്.

മരുന്ന് കഴിച്ച് താല്‍കാലികമായ ആശ്വാസം നേടിയ രാമയ്യയ്ക്ക് എന്നാല്‍ തുടരെയുള്ള വേദന അസഹനീയമായതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ എത്തി.
അപ്പോഴേക്കും വേദന അദ്ദേഹത്തിന്റെ ജോലിയെയും ബാധിച്ചിരുന്നു. 2022 ഏപ്രിൽ 22 നാണ് ഇയാൾ ആശുപത്രിയിൽ ചികിത്സയ്‌ക്കായി പിന്നീട് എത്തുന്നത്. ഇടതുഭാഗത്ത് കഠിനമായ വേദന നിസാരമായി പിന്നീട് ഡോക്ടര്‍മാര്‍ കണ്ടില്ല. തുടര്‍ന്ന് നടത്തിയ അൾട്രാസൗണ്ട് സ്‌കാനില്‍ ഇടതുവശത്തെ വൃക്കയിൽ കല്ലുകൾ സാന്നിധ്യം ഡോക്ടര്‍മാര്‍ കണ്ടെത്തുകയായിരുന്നു.

ഇത് സിടി കുബ് സ്‌കാൻ ഉപയോഗിച്ച് വീണ്ടും സ്ഥിരീകരിച്ചുവെന്ന് അവെയർ ഗ്ലെനീഗിൾസ് ഗ്ലോബൽ ആശുപത്രിയിലെ സീനിയർ കൺസൾട്ടന്റ് യൂറോളജിസ്റ്റ് ഡോ പൂള നവീൻ കുമാർ പറഞ്ഞു. ഒരു മണിക്കൂർ നീണ്ട കീഹോൾ ശസ്‌ത്രക്രിയയിലൂടെ വൃക്കയില്‍ നിന്ന് 206 കല്ലുകള്‍ പുറത്തെടുത്തത്. ഓപ്പറേഷന് ശേഷം പൂര്‍ണ ആരോഗ്യവാനായാണ് രാമലക്ഷമയ്യ ആശുപത്രിവിട്ടത്.

Eng­lish Summary:Severe abdom­i­nal pain; Doc­tors found 206 kid­ney stones
You may also like this video

Exit mobile version