Site iconSite icon Janayugom Online

പാകിസ്ഥാനില്‍ കൊടും വരള്‍ച്ചയും ഉഷ്ണതരംഗവും

പാകിസ്ഥാനില്‍ അന്തരീക്ഷതാപനില ഉയരുകയാണ്. പല പ്രദേശങ്ങളിലും 50 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് ചൂട്. സിന്ധ് പ്രദേശത്തും ചൂടും വരള്‍ച്ചയും കൂടുകയാണ്. കൃഷിയിടങ്ങളില്‍ ആവശ്യമായ വെള്ളം കിട്ടാനില്ലാത്തത് കൊണ്ട് വ്യാപകമാ. നഷ്ടമുണ്ടാകുകയാണെന്ന് സിന്ധ് മുഖ്യമന്ത്രിയുടെ ഉപദേശകന്‍ മന്‍സൂര്‍ വസന്‍ പറഞ്ഞു. നിലവില്‍ രാജ്യത്ത് വാര്‍ഷിക ഉത്പാദനം കുറയുന്നത് ഭക്ഷ്യക്ഷാമം ഉണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

ജലജന്യരോഗങ്ങൾ, വൃക്ക സംബന്ധ രോഗങ്ങൾ, സൂര്യതാപം, തുടങ്ങിയവയും രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നുണ്ട്. ശുദ്ധജലവും കിട്ടാത്തത് വലിയ ദുരിതം വിതയ്ക്കുന്നുണ്ട്. യുനിസെഫിന്‍റെ പഠനം പ്രകാരം രാജ്യത്തെ 70 ശതമാനം വീടുകളിലുമെത്തുന്നത് ബാക്ടീരിയ അടങ്ങിയ വെള്ളമാണ് ലഭിക്കുന്നത്.

ബലൂചിസ്താൻ പ്രവിശ്യയിൽ ആയിരത്തോളം പേർക്കാണ് കോളറ ബാധിച്ചത്. മലിനവെള്ളം കുടിച്ചതിനാൽ പഞ്ചാബ്, സിന്ധ് മേഖലകളിൽ ഉദരരോഗങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കിണറുകൾ വറ്റിയതുകൊണ്ട് കിലോമീറ്ററുകൾ നടന്നാണ് പഞ്ചാബിലെ ചോളിസ്താനിലെ പ്രദേശവാസികൾ കുടിവെള്ളം എത്തിക്കുന്നത്. ജലക്ഷാമം മൂലം അമ്പതോളം കന്നുകാലികളും ചത്തൊടുങ്ങി. ഇവിടെങ്ങളില്‍ മാമ്പഴത്തിന്റെ ഉത്പാദനവും 50 ശതമാനം കുറഞ്ഞു. 

Eng­lish Summary:Severe drought and heat wave in Pakistan
You may also like this video

Exit mobile version