Site icon Janayugom Online

അ​സാ​മി​ൽ വെ​ള്ള​പ്പൊക്കം രൂ​ക്ഷം; മരണം 174 ആ‍യി

അ​സാ​മി​ൽ വെ​ള്ള​പ്പൊക്കം അതിരൂ​ക്ഷ​മാ​യി തു​ട​രു​ന്നു. സം​സ്ഥാ​ന​ത്തെ 22.17 ല​ക്ഷം ആ​ളു​ക​ൾ പ്ര​ള​യ ദു​രി​ത​ത്തി​ലാ​ണ്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ഒ​രു മ​ര​ണം കൂ​ടി റി​പ്പോ​ർ​ട്ട് ചെയ്തു.

പ്ര​ള​യ​ത്തി​ലും മ​ണ്ണി​ടി​ച്ചി​ലി​ലു​മാ​യി 174 പേ​രാ​ണ് സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ മ​രി​ച്ച​ത്. ക​ച്ചാ​ർ ജി​ല്ല​യി​ലാ​ണ് പ്ര​ള​യം ഏ​റ്റ​വു​മ​ധി​കം ദു​രി​തം വി​ത​ച്ച​ത്. 12.32 ല​ക്ഷ​ത്തോ​ളം ആ​ളു​ക​ളെ​യാ​ണ് ജി​ല്ല​യി​ൽ പ്രളയബാധിതരായത്.

പ്ര​ധാ​ന ന​ദി​ക​ളെ​ല്ലാം അ​പ​ക​ട​ക​ര​മാ​യ വി​ധ​ത്തി​ൽ ക​ര ക​വി​ഞ്ഞ് ഒ​ഴു​കു​ക​യാ​ണ്. 50, 714 ഹെ​ക്ട​ർ കൃ​ഷി ഭൂ​മി​യും ന​ശി​ച്ചു. 23 ജി​ല്ല​ക​ളി​ലാ​യി 404 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ തു​റ​ന്നി​ട്ടു​ണ്ട്. 138 കേ​ന്ദ്ര​ങ്ങ​ൾ വ​ഴി പ്ര​ള​യ ബാ​ധി​ത​ർ​ക്ക് അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെയ്യുന്നുമുണ്ട്.

Eng­lish summary;Severe floods in Assam; The death toll was 174

You may also like this video;

Exit mobile version