റഷ്യൻ ആക്രമണത്തിൽ കടുത്ത തിരിച്ചടി നേരിട്ടതിനെ തുടർന്ന് 6 ഉക്രയ്ന്‍ മന്ത്രിമാർ രാജിവച്ചു . മന്ത്രിസഭാ പുനസംഘടന ഉക്രയ്‌ൻ പ്രസിഡന്റ് വ്ലോദിമിർ സെലൻസ്കി പ്രഖ്യപിച്ചു. ഇതിന്റെ ഭാഗമായി വിദേശമന്ത്രി ദിമിത്രോ കുലേബയടക്കം ആറ് മന്ത്രിമാർ രാജിവച്ചു. ഇതോടെ ഉക്രയ്‌ൻ മന്ത്രിസഭയുടെ മൂന്നിലൊന്നു സീറ്റുകളും ഒഴിഞ്ഞു.
ഈ സ്ഥാനങ്ങളിലേക്ക് പുതിയ നേതാക്കളെ നിയമിക്കുന്നതൊടെ അമേരിക്കയുടെയും സഖ്യരാഷ്‌ട്രങ്ങളുടെയും പിന്തുണ ഉക്രയ്‌ന് ഉറപ്പിക്കാനാകുമെന്ന് കരുതപ്പെടുന്നു. രാജ്യമൊട്ടാകെ റഷ്യ നടത്തുന്ന ആക്രമണത്തിൽ പൊതുജനങ്ങൾ കൊല്ലപ്പെടുന്നത് വർധിക്കുകയും വൈദ്യുതിവിതരണശൃംഖലയുടെ ഭൂരിഭാഗവും തകരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മന്ത്രിസഭാ പുനസംഘടനയിലൂടെ സർക്കാരിന്റെ ഊർജം വീണ്ടെടുക്കാനുള്ള നടപടി.