Site icon Janayugom Online

ലൈംഗികത ഒരു “മനോഹരമായ കാര്യം”: ഫ്രാൻസിസ് മാർപാപ്പ

marpappa

“ദൈവം മനുഷ്യർക്ക് നൽകിയ മനോഹരമായ കാര്യങ്ങളിലൊന്നാണ് ലൈംഗികത” എന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ബുധനാഴ്ച പുറത്തിറക്കിയ ഡോക്യുമെന്ററിയിലാണ് ഫ്രാൻസിസ് മാർപാപ്പ ലൈംഗികതയെ ഇത്തരത്തില്‍ വിശേഷിപ്പിച്ചത്.

ഡിസ്നി പ്രൊഡക്ഷൻ “ദി പോപ്പ് ആൻസേഴ്‌സ്” എന്ന ചിത്രത്തിലാണ് 86 കാരനായ മാര്‍പ്പാപ്പ ഈ അഭിപ്രായപ്രകടനം നടത്തിയത്.

എൽജിബിടി അവകാശങ്ങൾ, ഗർഭച്ഛിദ്രം, ലൈംഗികത, കത്തോലിക്കാ സഭയ്ക്കുള്ളിലെ വിശ്വാസവും ലൈംഗിക ദുരുപയോഗവും ഉൾപ്പെടെ വിവിധ വിഷയങ്ങളിലും മാര്‍പ്പാപ്പ അഭിപ്രായപ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്. 

ദൈവം മനുഷ്യന് നൽകിയ മനോഹരമായ കാര്യങ്ങളിൽ ഒന്നാണ് ‘ലൈംഗികത’ എന്ന് ഡോക്യുമെന്ററിയിൽ അദ്ദേഹം പറഞ്ഞു.
എല്‍ജിബിടി-ക്വൂ വിഭാഗത്തെ കത്തോലിക്കാ സഭ സ്വാഗതം ചെയ്യണമെന്ന് അദ്ദേഹം ആവർത്തിച്ചു.

“എല്ലാ വ്യക്തികളും ദൈവത്തിന്റെ മക്കളാണ്, എല്ലാ വ്യക്തികളും. ദൈവം ആരെയും തള്ളിക്കളയുന്നില്ല. സഭയിൽ നിന്ന് ആരെയും പുറത്താക്കാൻ എനിക്ക് അവകാശമില്ല,” അദ്ദേഹം പറഞ്ഞു.

ഗർഭച്ഛിദ്രം നടത്തിയ സ്ത്രീകളോട് വൈദികർ കരുണ കാണിക്കണമെന്ന് ഫ്രാൻസിസ് പറഞ്ഞു. വത്തിക്കാൻ ഔദ്യോഗിക പത്രമായ എൽ ഒസെർവറ്റോറെ റൊമാനോയാണ് മാർപാപ്പയുടെ പരാമർശങ്ങൾ പ്രസിദ്ധീകരിച്ചത്.

Eng­lish Sum­ma­ry: Sex a “beau­ti­ful thing”: Pope Francis

You may also like this video

Exit mobile version