ലൈംഗീകതിക്രമ പരാതിയെ തുടര്‍ന്ന് ലോകാരോഗ്യ സംഘടനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ പുറത്താക്കി. കഴിഞ്ഞ മാസം നടന്ന യോഗത്തിനിടെ ഏജന്‍സിയിടെ സീനിയര്‍ മാനേജര്‍ ലൈംഗീകാതിക്രമം നടത്തിയെന്ന് കാണിച്ച് ബ്രിട്ടീഷ് യുവ ഡോക്ടറായ റോസി ജെയിംസാണ് പരാതി നല്‍കിയത്.
കഴിഞ്ഞ മാസം 16 മുതല്‍ 18 വരെ ബെര്‍ലിനില്‍ നടന്ന ലോകാരോഗ്യ ഉച്ചകോടിക്കിടെയായിരുന്നു സംഭവം. ഇംഗ്ലണ്ടിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിലാണ് റോസി സേവനമനുഷ്ഠിക്കുന്നത്. എതിര്‍ത്തിട്ടും തുടര്‍ച്ചയായി സ്പര്‍ശിക്കുകയും താമസിക്കുന്ന ഹോട്ടല്‍ റൂമിന്റെ വിവരങ്ങള്‍ ചോദിക്കുകയും ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്.
റോസിയുടെ പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ലോകാരോഗ്യസംഘടനാ വക്താവ് പറഞ്ഞു. സ്വിസ് സ്വകാര്യത നിയമങ്ങളുടെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥന്റെ പേര് വെളിപ്പെടുത്താതെയാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. തന്റെ ഭരണകാലയളവില്‍ സ്ത്രീകള്‍ക്കെതിരെ അതിക്രമം നടത്തുന്നവര്‍ക്കെതിരെ വിട്ടുവീഴ്ച ചെയ്യില്ലെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥാനോം ഗബ്രിയേസസ് പറഞ്ഞു.
English Summary: Sex abuse: Top WHO official sacked
You may also like this video
