Site iconSite icon Janayugom Online

സെക്സ് റാക്കറ്റിന്റെ കണ്ണി; ലീഗ് ‑കെഎംസിസി പ്രവര്‍ത്തകനെതിരെ പരാതി

സ്ത്രീകളെ ലൈംഗിക ചൂഷണത്തിനായി കടത്തുന്ന റാക്കറ്റിന്റെ കണ്ണിയായി പ്രവര്‍ത്തിക്കുന്ന മുസ്ലിംലീഗ് പ്രവര്‍ത്തകനെതിരെ പരാതി. ദുബായിൽ ജോലി നോക്കുന്ന കോഴിക്കോട് സ്വദേശി ബദറു കൈതപ്പൊയിൽ എന്ന ലീഗ് പ്രവർത്തകനെതിരെയാണ് ചങ്ങനാശ്ശേരി സ്വദേശിയായ രജനി മോൾ എന്ന വീട്ടമ്മ പരാതിയുമായി രംഗത്തെത്തിയത്.

ലൈംഗികത്തൊഴിലിനായി 22- 23 വയസ് പ്രായമുള്ള പെൺകുട്ടികളെ അയച്ചാൽ മികച്ച വരുമാനം ഉണ്ടാക്കാമെന്ന് ലീഗ് പ്രവർത്തകനായ ഇയാൾ വാഗ്ദാനം ചെയ്തതായി പരാതിയിൽ ആരോപിക്കുന്നു. പാവപ്പെട്ട വീട്ടിലെ പെൺകുട്ടികളെ വശീകരിച്ച് വീഴ്ത്തണമെന്നാണ് ഇയാളുടെ നിർദ്ദേശം. ലൈംഗികത്തൊഴിലിൽ ഏർപ്പെട്ടാൽ ഒരു മണിക്കൂറിന് ആയിരവും, ആയിരത്തി അഞ്ഞൂറും ദിർഹം നൽകാമെന്നാണ് വാഗ്ദാനം.

ചാരിറ്റിയുടെ മറവിൽ നേതാക്കൻമാരുടെ ചിത്രങ്ങൾ പങ്കുവെച്ചാണ് തട്ടിപ്പ്. പെൺകുട്ടികളെ എത്തിച്ചാൽ വലിയ പണം സമ്പാദിക്കാമെന്ന് വാഗ്ദാനം ചെയ്തെന്നും ഇതിനായി ദുബായിൽ റൂം എടുത്ത് നൽകാമെന്നും ഇദ്ദേഹം വാഗ്ദാനം ചെയ്തതായി ചങ്ങനാശ്ശേരി കുറിച്ചി സ്വദേശിയായ പരാതിക്കാരി ഒരു ചാനലിനോട് പറഞ്ഞു. ബദറു കൈതപ്പൊയിൽ ലീഗിന്റേയും കെഎംസിസിയുടെയും സജീവ പ്രവർത്തകനാണ്. ബദറുവിന്റെ ഓഡിയോ സംഭാ,ണവും പുറത്തുവന്നിട്ടുണ്ട്. ‘ഇത് നിനക്ക് രക്ഷപ്പെടാനുള്ള മാർഗ്ഗമാണ്. നിനക്ക് എന്താണ് നഷ്ട്ടപ്പെടാനുള്ളത്? . . വലിയ വരുമാനം കിട്ടും. ദുബായിൽ കയറ്റി വിടുന്ന പെൺകുട്ടികൾക്ക് എല്ലാ സഹായങ്ങളും നൽകും. എല്ലാം ചെയ്യാൻ പറ്റിയ സ്ഥലമാണ് ഇവിടെ. . നീ അവിടെ ഹോസ്റ്റലിൽ പോയിട്ട് നല്ല കുട്ടികളെ നോക്കി അവരുടെ പാസ്പോർട്ട് കോപ്പി എനിക്ക് അയച്ച് തന്നാൽ ഞാൻ അവർക്ക് വിസിറ്റിംഗ് വിസ എടുത്ത് കൊടുക്കാം. കോട്ടയത്ത് നല്ല അച്ചായത്തി പെൺകുട്ടികളെ കിട്ടും. . അവരെ സംസാരിച്ച് വീഴ്ത്തണം. നീ പത്ത് കുട്ടികളെ ഇവിടെ എത്തിച്ച് വാടകയ്ക്ക് റൂമെടുത്ത് കുട്ടികളെ വെച്ച് ബിസിനസ്സ് നടത്തുക. . കുട്ടികൾക്ക് നല്ല ഭക്ഷണവും വാങ്ങിക്കൊടുക്കുക, ഇഷ്ടം പോലെ ആളെ കിട്ടുകയും ചെയ്യും….” എന്നിങ്ങനെയുള്ള ഓഡിയോ സംഭാഷണമാണ് പുറത്തുവന്നിട്ടുള്ളത്.

ബദറു കൈതപ്പൊയിലിന് പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായും മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയുമായും അടുത്ത ബന്ധമാണെന്ന് തെളിയിക്കുന്ന ഫോട്ടോകളും പുറത്തുവന്നിട്ടുണ്ട്.

Eng­lish Sum­ma­ry: sex rack­et case against mus­lim league badaru kaithapoyil
You may also like this video

Exit mobile version