ഹാസനിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോയുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് ദേവരാജ് ഗൗഡ അറസ്റ്റിലായി. ചിത്രദുർഗ ജില്ലയിലെ ഗുലിഹാൽ ടോൾ ഗേറ്റിന് സമീപത്ത് വെള്ളി രാത്രിയാണ് ഗൗഡ ഹിരിയുർ പൊലീസിന്റെ പിടിയിലായത്.
പെൻ ഡ്രൈവിൽ വീഡിയോ ചോർത്തിയതിനാണ് നടപടി.ഹാസൻ പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ കൊച്ചുമകൻ കൂടിയായ പ്രജ്വൽ ഒളിവിലാണ്.ലൈംഗികാതിക്രമത്തിന് ഇരയായ യുവതിയെ തട്ടിക്കൊണ്ടുപോയ കേസിൽ അറസ്റ്റിലായ പ്രജ്വലിന്റെ പിതാവ് രേവണ്ണ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുകയാണ്.
English Summary:
Sex video related to Prajwal Revanna; BJP leader arrested
You may also like this video: