Site iconSite icon Janayugom Online

നടിമാർക്കെതിരെ ലൈംഗികാതിക്രമം; പൊലീസ് അന്വേഷണം ആരംഭിച്ചു

കോഴിക്കോട് മാളിൽ യുവനടിമാര്‍ക്കു നേരെയുണ്ടായ ലൈംഗിക അതിക്രമത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ചലച്ചിത്ര പ്രവർത്തകരുടെ മൊഴി എടുക്കുന്നതിനായി അന്വേഷണ സംഘം കണ്ണുരേക്കും എറണാകുളത്തേക്കും പോയതായാണ് റിപ്പോര്‍ട്ട്.

സംഭവത്തിൽ സംവിധായകൻ ഇമെയിൽ മുഖേന പന്തീരാങ്കാവ് പൊലീസിൽ പരാതി നൽകിയിരുന്നു. അതിക്രമം നേരിട്ട നടിമാരിലൊരാളാണ് കഴിഞ്ഞ ദിവസം സംഭവം സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയത്.

പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി മാളിലെത്തിയതായിരുന്നു താരങ്ങള്‍. തുടര്‍ന്ന് പ്രോഗ്രാം കഴിഞ്ഞ് ഇറങ്ങുന്നതിനിടെ ആൾക്കൂട്ടത്തിൽ നിന്നൊരാൾ കയറിപ്പിടിക്കുകയായിരുന്നുവെന്ന് നടി പറഞ്ഞു. കൂടെയുണ്ടായ ഒരു സഹപ്രവർത്തകക്കും ഇതേ അനുഭവമുണ്ടായി. എന്നാൽ അവർ അതിനെതിരെ പ്രതികരിച്ചെങ്കിലും തനിക്കതിന് സാധിച്ചില്ലെന്നും നടി കൂട്ടിച്ചേർത്തു.

Eng­lish Sum­ma­ry: Sex­u­al assault against actress­es; Police have start­ed an investigation
You may also like this video

Exit mobile version