ലൈംഗികാതിക്രമ ആരോപണത്തെത്തുടര്‍ന്ന് ബംഗാളി ചലച്ചിത്ര നിര്‍മ്മാതാവും നടനുമായ അരിന്ദം സിലിനെ ഡയറക്ടേഴ്സ് അസോസിയേഷന്‍ ഓഫ് ഈസ്റ്റേണ്‍ ഇന്ത്യ (DAEI) സസ്പെന്‍ഡ് ചെയ്തു. തന്റെ ഒരു സിനിമയുടെ സെറ്റില്‍വച്ച് ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിലാണ് സസ്‌പെന്‍ഷന്‍. ഗുണ്ടെ, കഹാനി തുടങ്ങിയ ഹിറ്റ് സിനിമകളുടെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ കൂടിയാണ് അരിന്ദം സീല്‍. ആരോപണങ്ങള്‍ സംഘടനയെ അപകീര്‍ത്തിപ്പെടുത്തുന്നതും ആശങ്കയുളവാക്കുന്നതുമാണെന്ന് സംവിധായകന്‍ സുബ്രത സെന്‍, സെക്രട്ടറി സുദേഷ്ന റോയ് എന്നിവര്‍ അരിന്ദം സീലിന് അയച്ച കത്തില്‍ പറഞ്ഞു.