പരമ്പരാഗത മൂല്യങ്ങളാല്‍ ബന്ധിതമായ സമൂഹത്തില്‍ പരാതി നല്‍കാന്‍ വൈകിയതിന്റെ പേരില്‍ ലൈംഗികാതിക്രമക്കേസുകളിലെ പ്രോസിക്യൂഷന്‍ നടപടികള്‍ ഉപേക്ഷിക്കാനാകില്ലെന്ന് ഹൈക്കോടതി. ഇത്തരം കേസുകളില്‍ പീഡിപ്പിക്കപ്പെട്ടവരുടെയും കുടുംബാംഗങ്ങളുടെയും മനസ്സിനെ അലട്ടുന്ന ഒട്ടേറെ ഘടകങ്ങളുണ്ട്. അതിനാല്‍ മറ്റുകേസുകളിലുണ്ടാകുന്ന കാലതാമസംപോലെ ഇതിനെ കാണാനാകില്ലെന്നും ജസ്റ്റിസ് കൗസഗര്‍ എടപ്പഗത്ത് അഭിപ്രായപ്പെട്ടു.
മകളെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി അഞ്ചുവര്‍ഷം കഠിനതടവും 50,000 രൂപ പിഴയും വിധിച്ചതിനെതിരെ പ്രതി നല്‍കിയ അപ്പീല്‍ പരിഗണിക്കുകയായിരുന്നു കോടതി. പ്രോസിക്യൂഷന്‍ കേസില്‍ സംശയമോ ദുരൂഹതയോ ഉണ്ടാകുമ്പോഴെ പരാതി വൈകിയെന്നത് പരിഗണനാ വിഷയമാകുന്നുള്ളുവെന്നും സിംഗിള്‍ ബെഞ്ച് ഓര്‍മ്മപ്പെടുത്തി.
പോക്‌സോ നിയമപ്രകാരമുള്ള കുറ്റവും ചുമത്തിയിരുന്നെങ്കിലും ഈ കുറ്റം വിചാരണക്കോടതി ഒഴിവാക്കിയാണ് ശിക്ഷ വിധിച്ചത്. സംഭവത്തില്‍ ഒരുവര്‍ഷം കഴിഞ്ഞാണ് പെണ്‍കുട്ടി പരാതി നല്‍കിയതെന്നായിരുന്നു അപ്പീലീലെ പ്രധാനവാദം. എന്നാല്‍ ഇത് കോടതി അംഗീകരിച്ചില്ല. പ്രതി കുറ്റക്കാരനാണെന്ന് വിചാരണക്കോടതിയുടെ കണ്ടെത്തല്‍ കോടതി ശരിവെയ്ക്കുകയും ചെയ്തു. എന്നാല്‍, തടവുശിക്ഷ മൂന്ന് വര്‍ഷമായി വെട്ടിക്കുറച്ചു.
English Summary: Sexual assault cases cannot be dropped because of late complaints; High Court
You may also like this video: