Site iconSite icon Janayugom Online

ലൈംഗീക പീഡനം: കോളജ് വിദ്യാര്‍ത്ഥിനി മരിച്ചു

ക്യാമ്പസിനുള്ളിൽ ലൈംഗിക പീഡനത്തിനും റാഗിങ്ങിനും ഇരയായ പെൺകുട്ടി ചികിത്സയിലിരിക്കെ മരിച്ചു. ഹിമാചൽ പ്രദേശിലെ ഗവ. കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് മരിച്ചത്. മരിക്കുന്നതിന് തൊട്ട് മുമ്പ് താന്‍ അനുഭവിച്ച ദുരവസ്ഥ വിശദീകരിക്കുന്ന വീഡിയോ വിദ്യാര്‍ത്ഥി റെക്കോഡ് ചെയ്തിരുന്നു. വിദ്യാര്‍ത്ഥിയുടെ പിതാവാണ് പൊലീസില്‍ പരാതി നല്‍കുന്നത്. 19 വയസുള്ള വിദ്യാര്‍ത്ഥിനി കോളജിൽ നിന്നും റാഗിങ്, ശാരീരിക ആക്രമണം, ലൈംഗിക പീഡനം എന്നിവ നേരിടേണ്ടി വന്ന് ചികിത്സയിലായിരുന്നു. 

2025 സെപ്റ്റംബർ 18 ന് ഹർഷിത, അകൃതി, കൊമോളിക എന്നീ മൂന്ന് വിദ്യാർത്ഥിനികൾ തന്റെ മകളെ ക്രൂരമായി റാഗ് ചെയ്യുകയും ഭീഷണിപ്പെടുത്തുിയെന്നുമാണ് പിതാവ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. പരാതിയിൽ കോളജിലെ പ്രൊഫസറായ അശോക് കുമാറിനെയും പ്രതിപ്പട്ടികയില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രൊഫസറുടെ മോശം പെരുമാറ്റവും മാനസിക പീഡനവും കാരണം മകൾ കടുത്ത സമ്മർദ്ദം അനുഭവിച്ചിരുന്നതായി പിതാവ് പറഞ്ഞു. ഇത് വിദ്യാത്ഥിയുടെ ആരോഗ്യം നിരന്തരം വഷളാകാൻ കാരണമായി എന്ന് പരാതിയിൽ പറയുന്നു. 

ആക്രമണത്തെ എതിര്‍ത്തപ്പോള്‍ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നുണ്ട്. ഡിസംബർ 20 ന് പൊലീസിലും മുഖ്യമന്ത്രിയുടെ ഹെല്പ് ലൈനിലും പരാതി നൽകിയെങ്കിലും അവർ പ്രതികരിച്ചില്ലെന്ന് പിതാവ് പറഞ്ഞു. ലൂധിയാനയിലെ ഡിഎംസി ആശുപത്രയിലാണ് വിദ്യാര്‍ത്ഥി ചികിത്സയിലായിരുന്നത്. 26നാണ് വിദ്യാര്‍ത്ഥിനി മരിക്കുന്നത്. സംഭവത്തില്‍ ഭാരതീയ ന്യായ സന്‍ഹിത പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി ധര്‍മ്മശാല പൊലീസ് ഓഫിസർ അശോക് രത്തൻ പറഞ്ഞു.

Exit mobile version