കേരള കലാമണ്ഡലം കല്പിത സർവകലാശാലയിൽ അധ്യാപകനെതിരെ ലൈംഗികാതിക്രമ പരാതി. ദേശമംഗലം സ്വദേശിയും മുൻ വകുപ്പ് മേധാവിയുമായിരുന്ന കനക കുമാറിനെതിരെയാണ് ചെറുതുരുത്തി പൊലീസ് കേസെടുത്തത്. ലൈംഗികാതിക്രമം നടത്തിയെന്ന വിദ്യാർത്ഥികളുടെ പരാതിയിൽ പോക്സോ നിയമപ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അധ്യാപകൻ കുട്ടികളോട് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്. വിദ്യാർത്ഥികളുടെ പരാതി സർവകലാശാല നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സർവകലാശാല അധികൃതർ പൊലീസിന് കൈമാറിയത്. സംഭവത്തിൽ പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു വരികയാണ്.
കേരള കലാമണ്ഡലത്തിൽ അധ്യാപകനെതിരെ ലൈംഗികാതിക്രമ പരാതി; കേസെടുത്ത് പൊലീസ്

