Site iconSite icon Janayugom Online

ലൈംഗികാതിക്രമ പരാതി; മല്ലു ട്രാവലറിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

സൗദി യുവതി നൽകിയ ലൈംഗികാതിക്രമ പരാതിയിൽ മല്ലു ട്രാവലർ എന്നറിയപ്പെടുന്ന വ്ലോഗർ ഷാക്കിർ സുബ്ഹാനെതിരെ ലുക്ക് ഔട്ട് സർക്കുലർ ഇറക്കി പൊലീസ്. ഷാക്കിർ സുബ്ഹാൻ വിദേശത്ത് തുടരുന്ന സാഹചര്യത്തിലാണ് പൊലീസ് നടപടി. ഷാക്കിർ ഉടൻ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നൽകിയിട്ടുള്ള നിർദേശം. പരാതിയിൽ സൗദി യുവതിയുടെ രഹസ്യമൊഴി എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഈ മാസം രണ്ടിന് മുമ്പാകെ രേഖപ്പെടുത്തിയിരുന്നു. 

അഭിമുഖത്തിനെന്ന പേരിൽ ഹോട്ടലിലേക്ക് ക്ഷണിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് സൗദി വനിത പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. രണ്ടാഴ്ച മുൻപാണ് സംഭവം. എന്നാൽ തനിക്കെതിരായ പരാതിയെ മതിയായ തെളിവുകൾ കൊണ്ട് നേരിടുമെന്നും ഷാക്കിർ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചിരുന്നു. നിലവിൽ കാനഡയിലുള്ള ഷാക്കിർ നാട്ടിൽ തിരിച്ചെത്തിയാലുടൻ എല്ലാക്കാര്യങ്ങളും വിശദമാക്കുമെന്നാണ് ഒരു വിഡിയോയിലൂടെ അറിയിച്ചിരിക്കുന്നത്.
354-ാം വകുപ്പ് പ്രകാരമാണ് പൊലീസ് ഷാക്കിറിനെതിരെ കേസെടുത്തിരിക്കുന്നത്. അതേസമയം ഷാക്കിർ സുബാൻ എറണാകുളം സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കും. 

Eng­lish Summary:sexual assault com­plaint; Look out notice against Mal­lu Traveller
You may also like this video

Exit mobile version