Site iconSite icon Janayugom Online

കോഴിക്കോട് മെ​ഡി​ക്ക​ൽ കോ​ള​ജിലെ പീ​ഡ​നം: ജീവനക്കാരുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചതിനെതിരെ ​പ​രാ​തി​യുമായി അതിജീവിത

കോഴിക്കോട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ സ​ർ​ജി​ക്ക​ൽ ഐ​സി​യു​വി​ൽ പീ​ഡ​ന​ത്തി​നി​ര​യാ​യ യു​വ​തി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ൽ ആ​രോ​പ​ണ വി​ധേ​യ​രാ​യ ജീ​വ​ന​ക്കാ​രു​ടെ സ​സ്പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ച്ച നടപടിയില്‍ പ്രതിഷേധവുമായി അതിജീവിത. അ​ഞ്ച് ജീ​വ​ന​ക്കാ​രെ​യാ​ണ് തി​രി​കെയെടു​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​നെ​തി​രെ മു​ഖ്യ​മ​ന്ത്രി​ക്കും ആ​രോ​ഗ്യ​മ​ന്ത്രി​ക്കും പ​രാ​തി ന​ൽ​കു​മെ​ന്ന് അ​തി​ജീ​വി​ത അറിയിച്ചു.

തൈ​റോ​യി​ഡ് ശ​സ്ത്ര​ക്രി​യ​യ്ക്കു ശേ​ഷം ഐ​സി​യു​വി​ൽ പ്ര​വേ​ശി​പ്പി​ച്ച അ​തി​ജീ​വി​ത​യെ മാ​ർ​ച്ച് 18നാ​ണ് അ​റ്റ​ൻ​ഡ​ർ എം ​എം ​ശ​ശീ​ന്ദ്ര​ൻ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​ത്. അ​ർ​ധ​മ​യ​ക്ക​ത്തി​ലാ​യി​രു​ന്ന ത​ന്റെ സ്വ​കാ​ര്യ​ഭാ​ഗ​ത്ത് പ്ര​തി സ്പ​ർ​ശി​ച്ചു​വെ​ന്നാ​യി​രു​ന്നു പ​രാ​തി. പ​രാ​തി​പ്പെ​ട്ടി​ട്ടും അ​തു മൂ​ടി​വ​യ്ക്കു​ക​യും പ​രാ​തി​യി​ൽനി​ന്നു പി​ൻ​മാ​റാ​ൻ പ്രേ​രി​പ്പി​ക്കു​ക​യും ചെ​യ്തതിനെത്തുടര്‍ന്നാണ് അ​ഞ്ച് പേ​രെ സ​സ്​പെ​ൻ​ഡ് ചെ​യ്ത​ത്. ​ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണ ക​മ്മിറ്റി​യു​ടെ റി​പ്പോ​ർ​ട്ടി​ൽ പ്ര​തി​ക​ൾ​ക്കെ​തി​രെ തെ​ളി​വി​ല്ലെ​ന്നാ​ണ് ചൂ​ണ്ടി​ക്കാ​ട്ടി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ തെ​ളി​വെ​ടു​പ്പ് സ​മ​യ​ത്ത് താ​ൻ പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​താ​ണെ​ന്നും ഇ​വ​ർ കു​റ്റം സ​മ്മ​തി​ച്ചി​രു​ന്നു​വെ​ന്നും അ​തി​ജീ​വി​ത പറയുന്നു.

അ​തി​ജീ​വി​ത​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ഞ്ചു ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ പൊലീ​സ് കേ​സെ​ടു​ത്ത​ത്. എന്നാല്‍ ഇ​വ​രെ തി​രി​ച്ചെ​ടു​ക്കാ​നാ​യി റി​പ്പോ​ർ​ട്ട് ത​യ്യാറാ​ക്കി​യ​പ്പോ​ൾ പൊ​ലീ​സി​നോ​ടുപോ​ലും റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെന്നാണ് ആക്ഷേപം. ജീ​വ​ന​ക്കാ​ർ​ക്കെ​തി​രേ ആ​രോ​പി​ക്ക​പ്പെ​ട്ട കു​റ്റം തെ​ളി​യി​ക്ക​പ്പെ​ടാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലും നി​യ​മ​ന​ട​പ​ടി​ക​ൾ തു​ട​രു​ന്ന​തി​നാ​ലും സ​സ്പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ക്കു​ന്ന​താ​യാ​ണ് ജീവനക്കാരെ തി​രി​ച്ചെ​ടു​ത്തു​കൊ​ണ്ടു​ള്ള ഉ​ത്ത​ര​വി​ൽ പ​റ​യു​ന്ന​ത്. ​അ​ന്വേ​ഷ​ണ​ക്ക​മ്മി​റ്റി ത​ന്നി​ൽ​നി​ന്ന് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നാണ് പ​രാ​തി​ക്കാ​രി പരാതിപ്പെടുന്നത്.

Eng­lish Sum­ma­ry: sex­u­al assault in kozhikode med­ical col­lege case
You may also like this video

Exit mobile version