കോഴിക്കോട് ടൗണിൽ ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം. സംഭവത്തിൽ അഥിതി തൊഴിലാളിയായ പ്രതിയെ പോലീസ് പിടികൂടി. ബീഹാർ സ്വദേശിയായ വാജിർ അൻസാരിയാണ് അറസ്റ്റിലായത്. സ്കൂളിലേക്ക് പോകുന്നതിനിടെ ബസ്സിൽ വെച്ചാണ് പെൺകുട്ടിക്ക് നേരെ അതിക്രമം നടന്നത്. പോലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.
ബസിൽ വച്ച് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം; അഥിതി തൊഴിലാളി പിടിയിൽ

