പടവെട്ട് സിനിമയുടെ ഓഡിഷന് വിളിച്ച് വരുത്തി ലൈംഗികാതിക്രമം നടത്തിയെന്ന യുവ നടിയുടെ പരാതിയില്‍ നടപടി ആവശ്യപ്പെട്ട് വനിതാ സിനിമാ പ്രവർത്തകരുടെ കൂട്ടായ്മയായ ഡബ്ല്യൂസിസി രംഗത്ത്. സിനിമയുടെ സംവിധായകൻ ലിജു കൃഷ്ണയ്ക്കും എക്സിക്യുട്ടീവ് പ്രൊഡ്യൂസർ ബിപിൻ പോളിനും എതിരെ നടപടി എടുക്കണമെന്നാണ് ആവശ്യം.
കഴിഞ്ഞ ദിവസമാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസർ ബിപിൻ പോളിനെതിരെ നടി ‘മീ ടു’ ആരോപണം ഉന്നയിച്ചത്. സമൂഹമാധ്യമത്തിലൂടെയാണ് താൻ നേരിട്ട അനുഭവം നടി പങ്കുവച്ചത്. നേരത്തെ ബലാത്സംഗം ചെയ്ത കേസില്‍ സംവിധായകൻ ലിജു കൃഷ്ണയെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ ഇരുവര്‍ക്കുമെതിരെ നടപടി എടുക്കണമെന്നും, സിനിമയുടെ ക്രെഡിറ്റ്സിൽ നിന്നും സംവിധായകന്റെയും എക്സിക്യുട്ടീവ് പ്രൊഡ്യൂസറുടെയും പേര് ഒഴിവാക്കണം എന്ന് ഡബ്ല്യുസിസി ആവശ്യപ്പെട്ടു.
ഓഡിഷന്റെ മറവിൽ ലൈംഗികാതിക്രമം നടത്തിയെന്ന പരാതി ഗൗരവതരമാണ്. ഇക്കാര്യത്തിൽ സർക്കാർ ഇടപെടണം, പരാതിക്കാരിക്ക് നീതി ലഭിക്കാനായി വനിതാ കമ്മിഷൻ ഇടപെടണം എന്നും ഡബ്ല്യുസിസി ആവശ്യപ്പെട്ടു.
English Summary: Sexual assault under the guise of audition: WCC seeks action on actress’s complaint
You may also like