Site iconSite icon Janayugom Online

ലൈംഗിക പീഡന പരാതി; സംവിധായകന്‍ ലിജു കൃഷ്ണന്‍ കസ്റ്റഡിയില്‍

ലൈംഗിക പീഡന പരാതിയില്‍ സിനിമാസംവിധായകന്‍ ലിജു കൃഷണയെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിവിന്‍ പോളിയും മഞ്ജു വാര്യറും പ്രധാന വേഷത്തിലെത്തുന്ന ‘പടവെട്ട്’ എന്ന സിനിമയുടെ സംവിധായകനാണ് ലിജു.

പടവെട്ടുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് പൊലീസ് കണ്ണൂരിലെത്തിയാണ് സംവിധായകനെ കസ്റ്റഡിയിലെടുത്തത്. സിനിമയുടെ ചിത്രീകരണം കണ്ണൂരില്‍ പുരോഗമിക്കുന്നതിനിടെയാണ് സംവിധായകനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവം വിവാദമായതോടെ തുടര്‍ചിത്രീകരണം നിര്‍ത്തിവച്ചിരിക്കുകയാണ്.

eng­lish sum­ma­ry; Sex­u­al harass­ment com­plaint; Direc­tor Liju Krish­nan in custody

you may also like this video;

Exit mobile version