Site iconSite icon Janayugom Online

ലൈം​ഗികാതിക്രമം; ഫ്രഞ്ച് നടൻ ജെറാർഡ് ഡെപാർഡിയു കുറ്റക്കാരൻ

ലൈം​ഗികാതിക്രമ കേസിൽ ഫ്രഞ്ച് നടൻ ജെറാർഡ് ഡെപാർഡിയു കുറ്റക്കാനെന്ന് കണ്ടെത്തി പാരിസ് കോടതി. 2021ലാണ് കേസിനാസ്പദമായ സംഭവം. ലെസ് വോളറ്റ്സ് വെർട്ട്സ് (ദി ഗ്രീൻ ഷട്ടേഴ്സ്) എന്ന സിനിമാ സെറ്റിൽ വച്ച് 76 വയസുള്ള ജെറാർഡ് ഡെപാർഡിയു രണ്ട് സ്ത്രീകളോട് മോശമായി പെരുമാറുകയും സമ്മതമില്ലാതെ സ്പർശിക്കുകയും ചെയ്തുവെന്നാണ് പരാതി. ആക്രമണത്തിനിരയായ രണ്ടുപേരും നിയമപരമായി നീങ്ങിയപ്പോൾ സംഭവം വിവാദമായി. നടൻ ഇക്കാര്യം നിഷേധിച്ച് കോടതിയിൽ അപ്പീൽ നൽകിയിരുന്നു.

സിനിമാ സെറ്റ് ഡിസൈനറായ പരാതിക്കാരിലൊരാൾ ജെറാർഡ് ഡെപാർഡിയുവിനെതിരെ വ്യക്തമായ തെളിവുകൾ കോടതിയിൽ നൽകി. തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിൽ ജെറാർഡ് ഡെപാർഡിയു കുറ്റക്കാരനെന്ന് കണ്ടെത്തി. നടന് പാരിസ് കോടതി 18 മാസം തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. നടനെതിരെ ഒരുപാട് സ്ത്രീകൾ വെളിപ്പെടുത്തലുമായി മുന്നോട്ട് വന്നിരുന്നു. ലൈം​ഗിക ആരോപണങ്ങൾ പ്രചരിച്ചതോടെ മൂന്ന് വർഷത്തോളമായി ജെറാർഡ് ഡെപാർഡിയു സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണ്. 

Exit mobile version