Site iconSite icon Janayugom Online

ആര്‍എസ്എസ് ശാഖയിലെ ലൈംഗിക പീഡനം; യുവാവിന്റെ ആത്മഹ ത്യയില്‍ കേസെടുത്തു

ആര്‍എസ്എസ് ശാഖയില്‍ ലൈംഗികപീഡനത്തിനിരയായെന്ന് വെളിപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആത്മഹത്യാപ്രേരണകുറ്റം ചുമത്തി പൊലീസ് കേസ്. കുറിപ്പില്‍ പരാമര്‍ശിക്കുന്ന ‘എന്‍എം’ എന്നയാളെ പ്രതിചേര്‍ത്താണ് തമ്പാനൂര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. ഇയാളെ തിരിച്ചറിയാനുള്ള നടപടികളിലേക്കാണ് പൊലീസ് കടക്കുന്നത്. യുവാവിന്റെ കുടുംബാംഗങ്ങളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. 

ചെറുപ്പകാലം മുതല്‍ ആര്‍എസ്എസ് ശാഖയില്‍വച്ച് ക്രൂരമായ ലൈംഗിക പീഡനത്തിനിരയായെന്നാണ് യുവാവ് ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കിയത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ഷെഡ്യൂള്‍ ചെയ്തുവച്ചതിനുശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. കോട്ടയം വഞ്ചിമല സ്വദേശിയായ യുവാവിനെ തമ്പാനൂരിലെ ലോഡ്ജിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നാല് വയസുമുതല്‍ തന്നെ പീഡനത്തിരയാക്കിയെന്നും നിരവധി മാനസികപ്രശ്നങ്ങള്‍ക്ക് ഇത് കാരണമാക്കിയെന്നും യുവാവ് കുറിപ്പില്‍ രേഖപ്പെടുത്തി. തന്നെ ദണ്ഡ ഉപയോഗിച്ചുള്‍പ്പെടെ മര്‍ദ്ദിച്ചിരുന്നു. താന്‍ ലോകത്ത് ഇത്ര വെറുക്കുന്ന ഒരു സംഘടന വേറെയില്ല. ജീവിതത്തില്‍ ഒരിക്കലും ഒരു ആര്‍എസ്എസുകാരനെ സുഹൃത്താക്കരുതെന്നം അത്രയും വിഷം കൊണ്ടുനടക്കുന്നവരാണെന്നും യുവാവിന്റെ കുറിപ്പില്‍ പറയുന്നു. 

Exit mobile version