സ്ത്രീയുടെ മൃതദേഹത്തോട് നടത്തുന്ന ലൈംഗിക അതിക്രമത്തെ ബലാത്സംഗമായി കാണാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി. 21കാരിയെ കൊലപ്പെടുത്തി മൃതദേഹത്തോട് ലൈംഗിക അതിക്രമം കാണിച്ചെന്ന കേസില്‍ യുവാവിനെ കുറ്റവിമുക്തനാക്കിയ ശേഷമാണ് കര്‍ണാടക ഹൈക്കോടതിയുടെ നിരീക്ഷണം. എന്നാല്‍ 21 കാരിയെ കൊലപ്പെടുത്തിയ കേസില്‍ യുവാവിന്റെ ജീവപരന്ത്യം ശിക്ഷ കര്‍ണാടക ഹൈക്കോടതി ശരിവച്ചു.
2015ല്‍ കര്‍ണാടകയിലെ തുംകുരുവില്‍ 21 കാരിയെ കൊല ചെയ്ത് പീഡിപ്പിച്ചുവെന്ന കേസിലെ വിചാരണ കോടതിയുടെ തീരുമാനത്തിനെതിരെയാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്. സ്ത്രീയുടെ മൃതദേഹത്തോട് ലൈംഗിക അതിക്രമം ചെയ്യുന്നത് ഇന്ത്യന്‍ ശിക്ഷാ നിയമം 377ാം വകുപ്പിന് കീഴില്‍ വരില്ലെന്നാണ് ജസ്റ്റിസ് ബി വീരപ്പയും ജസ്റ്റിസ് വെങ്കടേഷ് നായിക്കും അടങ്ങിയ കര്‍ണാടക ഹൈക്കോടതി ബെഞ്ച് നിരീക്ഷിച്ചത്. മൃതദേഹത്തോട് ചെയ്യുന്ന ലൈംഗിക അതിക്രമങ്ങള്‍ (നെക്രോഫീലിയ) കുറ്റകരമാക്കാന്‍ 377ാം വകുപ്പില്‍ ഭേദഗതി വരുത്തണമെന്നും ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
english summary; Sexual violence against a woman’s body cannot be considered torture; High Court of Karnataka
you may also like this video;