യൂത്ത് കോണ്‍ഗ്രസിൻ്റെ പഠന ക്യാമ്പായ ചിന്തന്‍ ശിബിറിലെ ലൈംഗിക അതിക്രമം സംബന്ധിച്ച പരാതി ലഭിച്ചിട്ടില്ലെന്നും അത്തരമൊരു പരാതി ലഭിച്ചാൽ അത് പൊലീസിന് കൈമാറുമെന്നും വ്യക്തമാക്കി പ്രതിപക്ഷനേതാവ് വിഡി സതീശൻ. പരാതി സംബന്ധിച്ച് അന്വേഷിക്കുമെന്നും പ്രതിപക്ഷ നേതാവ് ഉറപ്പിച്ചു പറഞ്ഞു. അത്തരമൊരു പരാതി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടെന്നും പെണ്‍കുട്ടിക്ക് അത്തരമൊരു പരാതി ഉണ്ടെങ്കില്‍ അത് സംഘടനാ തലത്തില്‍ മാത്രം ഒതുക്കില്ലെന്നും വിഡി സതീശൻ പറഞ്ഞു.
ചിന്തൻ ശിബിറിൽ ക്യാമ്പില്‍ പങ്കെടുത്ത ഏതെങ്കിലും പെണ്‍കുട്ടികള്‍ക്ക് ഇത്തരത്തില്‍ പരാതി ഉണ്ടോയെന്ന് അന്വേഷിക്കും. എല്ലാ പെണ്‍കുട്ടികളോടും ഇക്കാര്യം ആരായാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒരു പെണ്‍കുട്ടിയും സമ്മര്‍ദ്ദത്തിന് വഴിപ്പെടേണ്ടതില്ലെന്നും സതീശൻ വ്യക്തമാക്കി. ക്യാമ്പില്‍ പങ്കെടുത്ത ഏതെങ്കിലും പെണ്‍കുട്ടിയെ വാക്കു കൊണ്ടോ നോക്കു കൊണ്ടോ പ്രവൃത്തി കൊണ്ടോ അപമാനിച്ചിട്ടുണ്ടെങ്കില്‍ പരാതി എഴുതി വാങ്ങി പൊലീസിന് നല്‍കാനാണ് തീരുമാനമൊന്നും വിഡി സതീശൻ ഉറപ്പിച്ചു പറഞ്ഞു.
പീഡന പരാതി സംബന്ധിച്ച് കെപിസിസി പ്രസിഡൻ്റ് കെ സുധാകരനും പ്രതികരിച്ചു. ചിന്തന്‍ ശിബിരത്തിലെ പീഡന പരാതി സംബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഷാഫി പറമ്പിലിനോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ടുണ്ടായത് ചെറിയ ചര്‍ച്ച മാത്രമാണെന്നും ഇക്കാര്യത്തില്‍ തനിക്ക് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.
തിരുവനന്തപുരം സ്വദേശിയായ പെണ്‍കുട്ടിക്ക് യൂത്ത് കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരത്തില്‍ വച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവില്‍ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പ്രചരിക്കുന്നത്. ഇതുസംബന്ധിച്ച് പെണ്‍കുട്ടി യൂത്ത് കോണ്‍ഗ്രസ് പ്രസിഡൻ്റിനും ദേശീയ സെക്രട്ടറിക്കും പരാതി നൽകിയിരുന്നു.
English Summary:Sexual violence in the Youth Congress camp: VD Satheesan says that the police will be contacted if the complaint is received
You may also like this video: