നോര്‍വേയിലെ കിരീടാവകാശിയായ മെറ്റ്-മാരിറ്റിന്റെ മകന്‍ മാരിയസ് ബോര്‍ഗ് ഹോയ്ബി അബോധാവസ്ഥയിൽ ലൈംഗികമായി പീഡിപ്പിച്ചുവെന്ന രോപണവുമായി
ടിവി അവതാരകയായ ലിന്നിമെയ്സ്റ്റർ. 28 കാരനായ ഇയാള്‍ക്കെതിരെ മുമ്പ് ബലാത്സംഗം, ഗാര്‍ഹിക പീഡനം എന്നിവയുള്‍പ്പെടെ വിവിധ കുറ്റകൃത്യങ്ങള്‍ ചുമത്തിയിട്ടുണ്ട്. നോര്‍വേയുടെ ഭാവി രാജ്ഞിയുടെ 28 കാരനായ മകന്‍ 2018 ല്‍ സ്‌കാഗുമ് കാസിലില്‍ വെച്ച് ‘സ്‌കാഗുമ് ഫെസ്റ്റിവല്‍സ്’ എന്ന് പരിപാടിക്കിടയിലാണ്
യുവതിയെ പീഡിപ്പിച്ചത്. മാരിയസിന് അപ്പോള്‍ 21 വയസ്സായിരുന്നു. ബോര്‍ഗ് ഹോയ്ബിയുടെ ലാപ്ടോപ്പില്‍ നിന്ന് മൂന്ന് വീഡിയോകളും 10ലധികം ഫോട്ടോഗ്രാഫുകളും ഉള്‍പ്പെടെയുള്ള തെളിവുകള്‍ അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്.
അബോധാവസ്ഥയിൽ ലൈംഗികമായി പീഡിപ്പിച്ചു; നോര്‍വീജിയന്‍ കിരീടാവകാശിയുടെ മകനെതിരെ ആരോപണവുമായി ടി വി അവതാരിക

