Site icon Janayugom Online

ഗവര്‍ണറെ സര്‍വകലാശാലകളില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് എസ്എഫ്ഐ

കേരള‑കാലിക്കറ്റ് സര്‍വകലാശാലകളിലെ സെനററിലേക്കുള്ല നോമിനേഷനില്‍ സര്‍കലാശാല നല്‍കിയ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച് ആര്‍എസ്എസ് ഓഫീസില്‍ നിന്നുള്ള ലിസ്റ്റ് പ്രകാരം ഏകപക്ഷീയമായി വിദ്യാര്‍ത്ഥികളെ നോമിനേറ്റ് ചെയ്യുന്ന സമീപനമാണ് ചാന്‍സലര്‍ സ്വീകരിക്കുന്നതെന്ന് എസ്എഫ്ഐ.

തിരുവനന്തപുരത്ത് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം അര്‍ഷോ പറഞ്ഞു.സര്‍വകലാശാലയെ സംഘപരിവാറിന്റെ കേന്ദ്രമാക്കാന്‍ ശ്രമിച്ചാല്‍ അതിശക്തമായ സമരമുണ്ടാകുമെന്നും ഗവര്‍ണറെ ഒരു സര്‍വകലാശാലയിലും കാലുകുത്താന്‍ അനുവദിക്കില്ലെന്നും എസ്എഫ്‌ഐ വ്യക്തമാക്കി എല്ലാതരത്തിലുള്ള മാനദണ്ഡവും ലംഘിക്കുകയാണ് .4 വിദ്യാര്‍ഥികളെയാണ് കേരള സര്‍കവകലാശാലയിലേയ്ക്ക് നോമിനേറ്റ് ചെയ്യേണ്ടത്. സയന്‍സ്,ഹ്യൂമാനിറ്റീസ്, ആര്‍ട്‌സ്, സ്‌പോര്‍ട്ട്‌സ് എന്നീ വിഭാഗത്തില്‍ നിന്നാണത്.

ഇതില്‍ കേരള സര്‍കവകലാശാല നല്‍കിയ വിദ്യാകര്‍ഥികളിലൊരാള്‍ ബി എ മ്യൂസിക്കില്‍ ഒന്നാം റാങ്ക് ജേതാവും എം എ വിദ്യാര്‍ഥിയുമാണ്. ഇത്തരത്തില്‍ ബി എ വേദാന്തം, ബി എ വീണ, ബിഎസ് ഡബ്ലൂ എന്നിവയില്‍ ഒന്നാം റാങ്കുകാരെയാണ് സര്‍വകലാശാല പരിഗണിച്ചത്. ഫൈന്‍ ആര്‍ട്‌സില്‍ കഴിഞ്ഞ വര്‍ഷത്തെ കലാപ്രതിഭയെയും സ്‌പോര്‍ട്‌സില്‍ ദേശീയ തലത്തില്‍ വെങ്കലം നേടിയ വിദ്യാര്‍ഥിയെയുംസര്‍വകലാശാല നിര്‍ദ്ദേശിച്ചു.എന്നാല്‍ ഇതെല്ലാം അട്ടിമറിച്ച് എബിവിപി നേതാക്കളെ ചാന്‍സലര്‍ നിശ്ചയിക്കുകയായിരുന്നു.

Eng­lish Summary:
SFI will not allow Gov­er­nor to set foot in universities

You may also like this video:

Exit mobile version