Site iconSite icon Janayugom Online

കൊച്ചിയില്‍ നിന്ന് രണ്ട് പെണ്‍കുട്ടികളെ ഭഗവല്‍സിങ്ങിന്റെ വീട്ടില്‍ കൊണ്ടുവന്നു പീഡിപ്പിച്ചതായി ഷാഫി

shafishafi

ഇലന്തൂര്‍ നരബലി കേസില്‍ കൂടുതല്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍. കൊച്ചിയിലെ ഒരു പ്രമുഖ കോളേജിന് സമീപത്തുളള ഹോസ്റ്റലില്‍ താമസിക്കുന്ന രണ്ട് പെണ്‍കുട്ടികളെ ഭഗവല്‍സിങ്ങിന്റെ വീട്ടില്‍ കൊണ്ടുവന്ന് പീഡിപ്പിച്ചിരുന്നതായി ഷാഫി പൊലീസിനോട് പറഞ്ഞു. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് വിവരങ്ങള്‍ പുറത്തുവന്നത്. പെണ്‍കുട്ടികള്‍ക്കൊപ്പം ഒരു യുവാവിനെയും ഇവിടെ കൊണ്ടുവന്നുവെന്നും ഷാഫി മൊഴി നല്‍കിയിട്ടുണ്ട്.

എറണാകുളം ഷേണായീസ് തീയേറ്ററിന് സമീപത്താണ് ഷാഫി ഹോട്ടല്‍ നടത്തിവന്നിരുന്നത്. ഈ കാലയളവില്‍ ഇയാള്‍
സ്ത്രീകളേയും പെണ്‍കുട്ടികളേയും വശത്താക്കുകയും തന്റെ കൃത്യങ്ങള്‍ക്കുപയോഗിക്കത്തക്ക രീതിയില്‍ ബന്ധപ്പെടുകയും ചെയ്തുവെന്നാണ് പൊലീസ് കണ്ടെത്തല്‍.

Eng­lish Sum­ma­ry: shafi admits more crimes
You may also like this video

YouTube video player
Exit mobile version