Site iconSite icon Janayugom Online

ഷാഫിയും ലൈലയും ചേര്‍ന്ന് ഭഗവലിനെ കൊല്ലാൻ പദ്ധതിയിട്ടിരുന്നു: കേസില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍

നാടിനെ നടുക്കിയ നരബലി കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. കേസിലെ ഒന്നാംപ്രതി ഷാഫിയും മൂന്നാംപ്രതി ലൈലയും ചേര്‍ന്ന് ഭര്‍ത്താവും കേസിലെ രണ്ടാംപ്രതിയമായ ഭഗവലിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നതായി പൊലീസ്. ലൈല തന്നെയാണ് ഇക്കാര്യം പൊലീസിനോട് വെളിപ്പെടുത്തിയത്.

ആദ്യ കൊലപാതകത്തിന് ശേഷം കടുത്ത മാനസികസമ്മര്‍ദത്തിലായ ഭഗവല്‍ ഇക്കാര്യങ്ങള്‍ പുറത്തുപറയുമോ എന്ന് ലൈലയും ഷാഭിയും ഭയപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ഭഗവലിനെ കൊലപ്പെടുത്താൻ ഇവര്‍തീരുമാനിച്ചത്. എന്നാല്‍ അതിനുമുൻപ് തന്നെ പൊലീസ് ലോട്ടറി കച്ചവടക്കാരിയായിരുന്ന പദ്മയുടെ തിരോധനം അന്വേഷിക്കുകയും ഷാഫിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

പദ്മത്തിന്റെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണമാണ് നരബലിയുടെ ചുരുളഴിച്ചത്. പദ്മത്തേയും തൃശൂർ സ്വദേശിനിയായ റോസ്ലിനെയും അതിക്രൂരമായാണ് ഭഗവൽ സിംഗും, ഭാര്യ ലൈലയും ഏജന്റ് ഷാഫിയുമുൾപ്പെട്ട മൂവർ സംഘം കൊലപ്പെടുത്തിയത്.

Eng­lish Sum­ma­ry: Shafi and Laila had planned to kill Bhagawal
You may also like this video

YouTube video player
Exit mobile version