Site iconSite icon Janayugom Online

ശശിതരൂരിനെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പില്‍

കോണ്‍ഗ്രസ് എംപി ശശി തരൂരിന് എതിരെ ആഞ്ഞടിച്ച് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എം എല്‍ എ. ശശി തരൂര്‍ അടുത്തിടെ സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകും എന്നും മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നുണ്ട് എന്നും പ്രഖ്യാപിച്ചിരുന്നു.

ഈ പശ്ചാത്തലത്തില്‍ ആണ് ശശി തരൂരിന്റെ പേര് പരാമര്‍ശിക്കാതെ ഉള്ള ഷാഫി പറമ്പിലിന്റെ വിമര്‍ശനം.കോണ്‍ഗ്രസ് നിര്‍വാഹക സമിതി യോഗത്തിലായിരുന്നു ഷാഫി പറമ്പിലിന്റെ പ്രതികരണം. ഒരാള്‍ തെരുവില്‍ വന്ന് മുഖ്യമന്ത്രിയാണെന്ന് പ്രഖ്യാപിച്ചു എന്നും സമുദായ നേതാക്കളെ കാണുന്നു എന്നുമാണ് ഷാഫി പറമ്പില്‍ പറഞ്ഞത്. ഇങ്ങനെ ഒക്കെ ചെയ്യാന്‍ പാര്‍ട്ടി ആരെ എങ്കിലും ചുമതലപ്പെടുത്തിയിട്ടുണ്ടോ എന്നും ഷാഫി പറമ്പില്‍ നിര്‍വാഹക സമിതി യോഗത്തില്‍ ചോദിച്ചു.

നിര്‍മാതാക്കളുടേയും സംവിധായകരുടേയും പിന്തുണയില്ലാതെ ആരും നല്ല നടനായിട്ടില്ല എന്നും അടിത്തട്ടില്‍ പ്രവര്‍ത്തിക്കാതെ മണ്ണിന്റെ മണം അറിയില്ല എന്നും ഷാഫി പറമ്പില്‍ തുറന്നടിച്ചു. ഇതിനൊക്കെ പിന്തുണ നല്‍കുന്നവരേയും നിയന്ത്രിക്കേണ്ടതുണ്ട് എന്നും ഷാഫി പറമ്പില്‍ പറഞ്ഞു. ഇത്തരക്കാരെ ശാസിക്കുകയും വേണം എന്നും ഷാഫി പറമ്പില്‍ വ്യക്തമാക്കി. അതേസമയം വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി ശശി തരൂര്‍ രംഗത്തെത്തി.

കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രിയേയും,സ്ഥാനാര്‍ത്ഥിയേയും ഒരു സമുദായനേതാവ് നിശ്ചയിക്കുകയും, പാര്‍ട്ടി നേതാക്കളായ രമേശ് ചെന്നിത്തല, വി ഡി സതീശന്‍ എന്നിവരെ ആക്ഷേപിക്കുകയും, അപമാനിക്കുകയുംചെയ്തിട്ടും ഒരു കോണ്‍ഗ്രസ് നേതാവുപോലും മറുപടി പറയാത്തതും യോഗത്തില്‍ ചര്‍ച്ചയായി

Eng­lish Sum­ma­ry: Shafi Parampil against Sasitaroor

You may also like this video:

Exit mobile version