Site iconSite icon Janayugom Online

ഷാഫിയുടെ വ്യാജ ഫേസ്ബുക്കിലെ ചാറ്റുകൾ വീണ്ടെടുത്തു; ചാറ്റുകള്‍ പരിശോധിക്കുന്നത് തെളിയാതെ കിടക്കുന്ന കേസുകള്‍ അന്വേഷിക്കാന്‍

shafishafi

ഷാഫിയുടെ വ്യാജ എഫ്ബി പേജിലെ ചാറ്റുകൾ വീണ്ടെടുത്ത് പൊലീസ്. 2019 മുതലുള്ള ചാറ്റുകളാണ് വീണ്ടെടുത്തത്. നൂറിലേറെ പേജുകളിലെ സംഭാഷണങ്ങൾ വിശദമായി പരിശോധിക്കും. മൂന്നു ജില്ലകളിലെ തിരോധാന കേസുകൾ അന്വേഷിക്കും. പത്തനംതിട്ട , കോട്ടയം, എറണാകുളം ജില്ലകളിലെ കേസുകളാണ് പരിശോധിക്കുക. ഇതുവരെ തെളിയാത്ത കേസുകളിലാവും പരിശോധിക്കുക. അതിനിടെ പ്രത്യേക ആക്ഷൻ പ്ലാൻ തയ്യാറാക്കാൻ എഡിജിപി നിർദേശം നല്‍കി. കൊച്ചിയിൽ ചേർന്ന .യോഗത്തിലാണ് തീരുമാനം.

അതേസമയം സഹോദരി ഉള്‍പ്പെടെ ചെയ്ത സമാനതകളില്ലാത്ത കുറ്റകൃത്യത്തില്‍ ഞെട്ടിത്തരിച്ച് ഇലന്തൂര്‍ നരബലിക്കേസിലെ പ്രതിയായ ലൈലയുടെ സഹോദരന്‍. അന്ധവിശ്വാസം പേറിനടക്കുന്ന സ്വഭാവം ലൈലയ്ക്ക് ഉണ്ടായിരുന്നെന്നും ഇതില്‍ പൂര്‍ണമായി പിന്തുണ ചെയ്യുന്ന പ്രകൃതമാണ് ഭര്‍ത്താവ് ഭഗവല്‍ സിങ്ങിനുമെന്ന് സഹോദരന്‍ പറഞ്ഞു. 

രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അമ്മയുടെ മരണം. അമ്മയുടെ മരണശേഷം പ്രത്യേക പൂജകള്‍ ചെയ്യണമെന്നും അല്ലായെങ്കില്‍ ഈ കുടുംബത്തില്‍ അഞ്ച് മരണം ഉറപ്പാണെന്നും ലൈല പറഞ്ഞിരുന്നു. എന്നാല്‍ ഈ പൂജയില്‍ തനിക്കുവിശ്വാസമില്ലെന്നും വേണമെങ്കില്‍ തനിച്ച് പൂജ ചെയ്തോളാനും സഹോദരന്‍ പറഞ്ഞു. അതിനുശേഷം സഹോദരി ലൈലയുമായി യാതൊരു അടുപ്പവും ഇല്ലായിരുന്നു. ഈ കാലയളവില്‍ ഒരു ഫോണ്‍ കോള്‍ പോലും ചെയ്തിട്ടില്ല. ഇവര്‍ക്ക് അന്ധവിശ്വാസമുണ്ടെന്നുള്ളത് അറിയാമായിരുന്നു. എന്നാല്‍ അവിടെ ഇങ്ങനെ പൂജകള്‍ നടക്കുന്നു, കര്‍മ്മങ്ങള്‍ ചെയ്യുന്നു എന്നൊന്നും അറിയില്ലായിരുന്നു. ഭക്തിനിര്‍ഭരമായ അന്തരീക്ഷം അവിടെ കാണാറുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. പ്രണയിച്ച് വിവാഹിതരായ ലൈലയുടെ ആദ്യഭര്‍ത്താവ് അപകടത്തില്‍ മരണപ്പെട്ടതിനുശേഷമാണ് ഭഗവല്‍ സിങ്ങിനെ വിവാഹം കഴിക്കുന്നത്. ഭഗവല്‍ സിങ്ങിന്റെയും രണ്ടാമത്തെ വിവാഹമായിരുന്നു ഇത്. ലൈലയ്ക്ക് ആദ്യ വിവാഹത്തില്‍ ഒരു മകളും മകനും ഉണ്ട്. ഇരുവരും വിദേശത്താണെന്നും സഹോദരന്‍ വെളിപ്പെടുത്തി.

Eng­lish Sum­ma­ry: Shafi’s fake Face­book chats recovered

You may like this video also

Exit mobile version