Site iconSite icon Janayugom Online

ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ വിദ്യാർത്ഥികൾ പ്ലസ് വൺ പ്രവേശനം നേടി

ഷഹബാസ് വധക്കേസിലെ കുറ്റാരോപിതരായ അഞ്ച് വിദ്യാർത്ഥികളും പ്ലസ് വൺ പ്രവേശനം നേടി. താമരശ്ശേരി ഗവൺമെന്റ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിലും കോഴിക്കോട് നഗരപരിധിയിലെ സ്കൂളുകളിലുമാണ് ഇവർക്ക് പ്രവേശനം ലഭിച്ചത്. ഈ നടപടി വേദനാജനകവും അംഗീകരിക്കാനാവാത്തതുമാണെന്ന് ഷഹബാസിൻ്റെ പിതാവ് ഇഖ്ബാൽ പ്രതികരിച്ചു. 

ഹൈക്കോടതിയുടെ നിർദേശപ്രകാരം ഇന്ന് രാവിലെ 10 മണിയോടെയാണ് കുറ്റാരോപിതരായ വിദ്യാർത്ഥികളെ പ്ലസ് വൺ പ്രവേശനത്തിനായി ഒബ്സർവേഷൻ ഹോമിൽ നിന്ന് പുറത്തിറക്കിയത്. ഇതിൽ മൂന്ന് പേർക്ക് താമരശ്ശേരി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലാണ് പ്രവേശനം ലഭിച്ചിരുന്നത്. സംഘർഷ സാധ്യത കണക്കിലെടുത്ത് താമരശ്ശേരി സ്കൂൾ പരിസരത്ത് വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. അര മണിക്കൂറിനകം നടപടിക്രമങ്ങൾ പൂർത്തിയാക്കി മൂന്ന് കുട്ടികളെയും ഒബ്സർവേഷൻ ഹോമിലേക്ക് തിരികെ മാറ്റി. 

Exit mobile version