Site iconSite icon Janayugom Online

പാകിസ്ഥാന്‍ പ്രധാനമന്ത്രിയായി ഷഹബാസ് ഷെരീഫ് സത്യപ്രതിജ്ഞ ചെയ്തു

sherifsherif

പാകിസ്ഥാന്റെ 23ാം പ്രധാനമന്ത്രിയായി ഷഹബാസ് ഷെരീഫ് സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റെടുത്തു. സെനറ്റ് ചെയര്‍മാന്‍ സാദിഖ് സംജ്റാനിയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. പ്രസിഡന്റ് ആരിഫ് ആല്‍വി അവധിയെടുത്തതിനാലാണ് സെനറ്റ് ചെയര്‍മാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തത്.
മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും മറ്റ് പാര്‍ട്ടി അംഗങ്ങളും ദേശീയ അസംബ്ലിയില്‍ നിന്ന് രാജിവെച്ച് മണിക്കൂറുകള്‍ക്ക് ശേഷം നടന്ന വോട്ടെടുപ്പിലൂടെയാണ് ഷഹബാസ് ഷെരിഫിനെ തെരഞ്ഞെടുത്തത്. അവിശ്വാസ വോട്ടെടുപ്പില്‍ 174 പേരുടെ പിന്തുണയോടെയാണ് ഷഹബാസ് ഷെരീഫ് അധികാരം പിടിച്ചത്. പ്രധാനമന്ത്രിയെ തെരഞ്ഞെടുത്ത ശേഷം സഭ താത്കാലികമായി പിരിഞ്ഞു.

Eng­lish Sum­ma­ry: Shah­baz Sharif has been sworn in as the new Prime Min­is­ter of Pakistan

You may like this video also

Exit mobile version