Site icon Janayugom Online

ഗോഡ്സയെ മഹത്വവത്കരിച്ച ഷൈജ ആണ്ടവനെ പൊലീസ് ചോദ്യം ചെയ്തു

രാഷ്‌ട്രപിതാവ്‌ മഹാത്മാഗാന്ധിയെ അപമാനിച്ച് കമന്റിട്ട എൻഐടി അധ്യാപിക ഷൈജ ആണ്ടവനെ പൊലീസ് ചോദ്യം ചെയ്തു. ചാത്തമംഗലത്തെ വീട്ടിലെത്തിയാണ് പൊലീസ് ചോദ്യം ചെയ്തത്.

എൻഐടി മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗം പ്രൊഫസർ ഡോ. എ ഷൈജ ജനുവരി 30നാണ് ഗാന്ധി രക്തസാക്ഷി ദിനത്തിലാണ്‌ ‘ഇന്ത്യയെ രക്ഷിച്ചതിന്‌ ഗോഡ്‌സേയിൽ അഭിമാനിക്കുന്നു’ എന്ന്‌ ഫെയ്‌സ്‌‌‌ബുക്കിൽ കമന്റിട്ടത്‌. ‘ഹിന്ദു മഹാസഭ പ്രവർത്തകൻ നാഥുറാം വിനായക് ഗോഡ്‌സെ. ഭാരതത്തിലെ ഒരുപാടു പേരുടെ ഹീറോ’ എന്ന കുറിപ്പുമായി അഡ്വ. കൃഷ്‌ണരാജ് എന്ന പ്രൊഫൈൽ പോസ്റ്റ് ചെയ്ത ഗോഡ്‌സെയുടെ ചിത്രത്തിന് താഴെയായിരുന്നു അധ്യാപികയുടെ കമന്റ്‌.

സംഭവത്തിൽ എസ്എഫ്ഐയുടെ പരാതിയിൽ കുന്ദമംഗലം പൊലീസ് കേസെടുത്തിരുന്നു. എസ്എഫ്ഐ കുന്ദമംഗലം ഏരിയാ കമ്മറ്റി അംഗം അശ്വിൻ നൽകിയ പരാതിയിലാണ് നടപടി.

Eng­lish Summary:Shaija Anda­van was ques­tioned by the police
You may also like this video

Exit mobile version