Site iconSite icon
Janayugom Online

സ്വപ്നയ്ക്കെതിരെ തെളിവുകള്‍ പുറത്തുവിടുമെന്ന് ഷാജ് കിരണ്‍

സര്‍ക്കാരിനെതിരായ ഗൂഢാലോചനക്കേസില്‍ ഷാജ് കിരണ്‍ പാലക്കാട് കോടതിയില്‍ എത്തി രഹസ്യമൊഴി നല്‍കി. സ്വപ്ന സുരേഷിനെതിരെ അഡ്വ. സി പി പ്രമോദ് നല്‍കിയ പരാതിയില്‍ പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സാക്ഷിയായാണ് ഷാജ് കിരണ്‍ എത്തിയത്. ഹൈക്കോടതിയില്‍ സ്വപ്ന നല്‍കിയ റിട്ട് തെറ്റിദ്ധരിപ്പിയ്ക്കുന്നതാണെന്നും സ്വപ്നയുടെ കള്ളങ്ങള്‍ പൊളിക്കുന്ന തെളിവുകള്‍ പുറത്ത് വിടുമെന്ന് ഷാജ് കിരണ്‍ പറഞ്ഞു. അതേസമയം അജിത് സാഖറേയുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ല. ശിവശങ്കര്‍ പരിചയപ്പെടുത്തിയെന്ന് പറയുന്നക് തെറ്റാണെന്ന് ഷാജ് കിരണ്‍ പറഞ്ഞു. 

Eng­lish Summary:Shaj Kiran will release evi­dence against Swapna
You may also like this video

YouTube video player
Exit mobile version