അറസ്റ്റ് തടയണമെന്ന മറുനാടന്‍ മലയാളി എഡിറ്റർ ഷാജന്‍ സ്‌കറിയയുടെ ആവശ്യം ഹൈക്കോടതി തള്ളി. ഷാജൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി വെള്ളിയാഴ്ചയിലേക്ക് പരിഗണിക്കാൻ മാറ്റി. പി വി ശ്രീനിജിന്‍ എം എല്‍ എ നല്‍കിയ അപകീര്‍ത്തി കേസിലാണ് നടപടി.
മാധ്യമ പ്രവർത്തനത്തിന്റെ ശരിയായ മാതൃകയല്ല ഷാജൻ സ്കറിയയുടേതെന്നും കോടതി വിമർശിച്ചു. ജസ്റ്റിസ് വി ജി അരുണിന്റെ ബഞ്ചാണ് ഹർജി പരിഗണിച്ചത്.
കുന്നത്ത് നാട് എം എല്‍ എ പി വി ശ്രീനിജന്റെ പരാതിയില്‍ എളമക്കര പൊലീസാണ് ജന്‍ സ്‌കറിയക്കെതിരെ കേസെടുത്തത്.ഷാജന്‍ സക്റിയ, മറുനാടന്‍ സി ഇ ഒ ആന്‍മേരി ജോര്‍ജ്ജ്, ചീഫ് എഡിറ്റര്‍ ജെ റിജു എന്നിവരെ പ്രതിയാക്കിയാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം എറണാകുളം ജില്ലാ കോടതിയും ഷാജന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടർന്നാണ് അറസ്റ്റ് തടയണമെന്ന ആവശ്യവുമായി ഷാജൻ ഹൈക്കോടതിയെ സമീപിച്ചത്.
English Summary: shajan skariah case
You may also like this video