Site iconSite icon Janayugom Online

ശക്തിധരന്റെ ആരോപണം: അന്വേഷിക്കാന്‍ ഇഡിയും സിബിഐയും വരണമെന്ന് ബെന്നി ബെഹനാന്‍ എംപി

behnanbehnan

ഇഡി ചില കേസുകളില്‍ രാഷ്ട്രീയമായി വേട്ടയാടുന്നുണ്ടെങ്കിലും അവര്‍ക്ക് അ­ന്വേഷിക്കാന്‍ അവകാശമില്ലെന്ന് പറയാന്‍ പറ്റില്ലെന്ന് കോ­ണ്‍ഗ്രസ് നേതാവ് ബെന്നി ബെ­ഹ്‌നാന്‍ എംപി. ജി ശക്തിധരൻ ഉന്നയിച്ച ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഇഡിയെയും സിബിഐയെയും സമീപിക്കുമെന്ന് ബെന്നി ബെഹനാൻ എംപി മാധ്യമങ്ങളോട് പറഞ്ഞു. 

രാജ്യത്തുടനീളം പ്രതിപക്ഷ നേതാക്കളെ ഇഡി വേട്ടയാടുന്നുവെന്ന് കോണ്‍ഗ്രസ് ചൂ­ണ്ടിക്കാട്ടുന്നുണ്ടെങ്കിലും ദേശീയ അന്വേഷണ ഏജന്‍സികള്‍ക്ക് വിശ്വാസ്യത ഇല്ലെന്ന് പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

ജി ശക്തിധരന്റെ ആരോപണം വിരൽ ചൂണ്ടുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നേതാക്കളിലേക്കാണെന്ന് ബെന്നി ബെഹനാന്‍ ആരോപിച്ചു. താൻ ഡിജിപിക്ക് നൽകിയ കത്തിൽ നടപടിയില്ലാത്ത സാഹചര്യത്തിലാണ് കേന്ദ്ര അന്വേഷണ ഏജൻസികളെ സമീപിക്കുന്നതെന്നും പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ എംപി പറഞ്ഞു.
പുനർജനി കേസിൽ താൻ വി ഡി സതീശന് ഒപ്പമാണെന്ന് അദ്ദേഹം പറഞ്ഞു. മുന്നൂറിലേറേ വീടുകൾ സതീശൻ മണ്ഡലത്തിൽ നിർമ്മിച്ചുനൽകി. ഇതിനായി പിരിച്ച പണത്തിന്റെയും നിർമ്മിച്ച വീടുകളുടെയും കണക്കുകൾ പാർട്ടിക്ക് നൽകിയിട്ടുണ്ടോയെന്നത് നേതൃത്വമാണ് വ്യക്തമാക്കേണ്ടതെന്നും ബെന്നി ബെഹനാൻ പറഞ്ഞു. 

Eng­lish Sum­ma­ry: Shak­tid­ha­ran’s alle­ga­tion: Ben­ny Behanan MP wants ED and CBI to come to investigate

You may also like this video

Exit mobile version