Site iconSite icon Janayugom Online

ശങ്കര്‍ മിശ്രയ്ക്ക് നാലുമാസം യാത്രാവിലക്ക്

വിമാനത്തില്‍ യാത്രക്കാരിക്കുമേല്‍ മൂത്രമൊഴിച്ച കേസിലെ പ്രതി ശങ്കര്‍ മിശ്രയ്ക്ക് നാല് മാസത്തേക്ക് യാത്രാ വിലക്കേര്‍പ്പെടുത്തി എയര്‍ ഇന്ത്യ. ശങ്കര്‍ മിശ്രയെ നേരത്തെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എയര്‍ ഇന്ത്യയുടെ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് കമ്പനി എത്തിയത്. കേസില്‍ ശങ്കര്‍ മിശ്ര ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്, സംഭവത്തില്‍ കൂടുതല്‍ നടപടി ആവശ്യമെങ്കില്‍ വിശദമായ അന്വേഷണത്തിന് ശേഷം ഏര്‍പ്പെടുത്തുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.

നവംബര്‍ 26 ന് ന്യൂയോര്‍ക്കില്‍ നിന്നും ഡല്‍ഹിയിലേക്ക് പറന്ന വിമാനത്തിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. മുംബൈയിലെ വ്യവസായിയായ ശങ്കര്‍ മിശ്ര തന്റെ തൊട്ടുമുന്നിലിരുന്ന 70 കാരിയുടെ ദേഹത്തേക്ക് മദ്യലഹരിയില്‍ മൂത്രമൊഴിക്കുകയായിരുന്നു. പരാതിക്ക് പിന്നാലെ ഒളിവില്‍പോയ ഇയാളെ പിന്നീട് ബംഗളൂരുവില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.

Exit mobile version