Site iconSite icon Janayugom Online

തീവ്രഹിന്ദുത്വശക്തികളെ രൂക്ഷമായി വിമര്‍ശിച്ച് ദ്വാരക ശാരദാപീഠം ശങ്കരാചാര്യ

തീവ്രഹിന്ദുത്വശക്തികളെ രൂക്ഷമായി വിമര്‍ശിച്ച് ഗുജറാത്തിലെ ദ്വാരക ശാരദാപീഠം ശങ്കരാചാര്യ സദാനന്ദ് സരസ്വതി. ആരാധനാലയങ്ങൾ വിവാദത്തിൽപ്പെടുകയും മതവിരുദ്ധ ശക്തികൾ കീഴ്‌പ്പെടുത്തുകയും ചെയ്‌താൽ അവിടെ ആരാധന നിഷിദ്ധമാണെന്ന്‌ അദ്ദേഹം പറഞ്ഞു.

അയോധ്യയിലെ നിർമാണം പൂർത്തിയാകാത്ത രാമക്ഷേത്ര പ്രതിഷ്‌ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു അദ്ദേഹം. 500 വർഷമായി രാമക്ഷേത്ര പ്രസ്ഥാനമുണ്ട്‌. ഞങ്ങൾ അയോധ്യ സന്ദർശിക്കുന്നത് അവിടെ നിലനിൽക്കുന്ന ആത്മീയ ശക്തിക്ക് വേണ്ടിയാണ്. എന്നാൽ, അവിടം മതവിരുദ്ധ ശക്തികൾ കൈയടക്കി. ചടങ്ങിൽ വേദങ്ങൾ നിരാകരിക്കപ്പെട്ടതായും സദാനന്ദ് സരസ്വതി അഭിപ്രായപ്പെട്ടു. 

Eng­lish Summary:
Shankaracharya of Dwara­ka Sharad Peetha strong­ly crit­i­cized the extrem­ist Hin­du forces

You may also like this video:

Exit mobile version