രാജ്യത്തെ ഒന്നാം നമ്പര്‍ സംസ്ഥാനമെന്ന ഖ്യാതി മഹാരാഷ്ട്രയ്ക്ക് നഷ്ടപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം നിലവിലെ ഇവിടുത്തെ ഭരണാധികാരികള്‍ക്കാണെന്ന് എന്‍സിപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ശരദ്പവാര്‍. ആദിവാസികളുടെയും, കര്‍ഷകരുടെയും ക്ഷേമത്തിനായി ഭരണമാറ്റം അനിവാര്യമാണെന്നും പവാര്‍ കൂട്ടിച്ചേര്‍ത്തു.
നാസിക്കില്‍ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പവാര്‍. ഇന്ത്യൻ ഭരണഘടനയെ അട്ടിമറിക്കാനുള്ള മോഡിയുടെ ശ്രമത്തിന് തടയിടാൻ കഴിഞ്ഞത് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എം വി എ സഖ്യത്തിന് കൂടുതൽ സീറ്റുകൾ മഹാരാഷ്ട്രയിൽ നേടാൻ കഴിഞ്ഞത് കൊണ്ടാണെന്നും ശരദ് പവാർ ചൂണ്ടിക്കാട്ടി.