Site iconSite icon Janayugom Online

അജിത് പവാര്‍ ഒരിക്കലും മഹരാഷ്ട്ര മുഖ്യമന്ത്രിയാകില്ലെന്ന് ശരദ് പവാര്‍

തന്‍റെ അനന്തരവനും, എന്‍സിപി വിമത വിഭാഗം നേതാവുമായ അജിത് പവാര്‍ ഒരിക്കലും മഹാരാഷട്ര മുഖ്യമന്ത്രിയാകില്ലെന്ന് എന്‍സിപി പ്രസിഡന്‍റ് ശരദ് പവാര്‍. രാജ്യത്തെ 70ശതമാനം സംസ്ഥാനങ്ങളിലും ബിജെപി ഭരിക്കുന്നില്ലെന്നും , മഹാരാഷ്ട്രയിലും ഭരണം നഷ്ടപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

എന്‍സിപിയെ തകര്‍ത്ത് ശിവസേന‑ബിജെപി സര്‍ക്കാരില്‍ ചേര്‍ന്ന് ജൂലൈയില്‍ ഉപമുഖ്യമന്ത്രിയായ അജിത് പവാറിന് ഉടന്‍ തന്നെ ഉന്നത പദവി ലഭിക്കുമെന്ന ഊഹാപോഹങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ശരദ് പവാര്‍. 

2024ലെ തെരഞ്ഞെടുപ്പിന് ശേഷം മഹാരാഷട്രയില്‍ ശിവസേന (യുബിടി) എന്‍സിപി , കോണ്‍ഗ്രസ് അടങ്ങുന്ന മഹാ വികാസ് അഘാഡി അധികാരത്തിലെത്തുമെന്ന് ശരദ് പവാര്‍ അഭിപ്രായപ്പെട്ടു. മറ്റ് രാഷ്ട്രീയ പാർട്ടികളെ തകർത്ത് ചില സംസ്ഥാനങ്ങളിൽ ബിജെപി അധികാരത്തിൽ എത്തിയെങ്കിലും 70 ശതമാനം സംസ്ഥാനങ്ങളിലും ബിജെപി അധികാരത്തിലില്ലെന്നും പവാര്‍ കൂട്ടിച്ചേര്‍ത്തു

Eng­lish Summary:
Sharad Pawar says that Ajit Pawar will nev­er become the Chief Min­is­ter of Maharashtra

You may also like this video:

Exit mobile version