Site iconSite icon Janayugom Online

തന്റെ സുരക്ഷാ ഉദ്യോഗസ്ഥൻ ‘ചാരപ്പണി ചെയ്യുന്നതായി സംശയമെന്ന് ശരദ് പവാർ

Sharad pawarSharad pawar

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്വന്തം സുരക്ഷാ ഉദ്യോഗസ്ഥര്‍തന്നെ തനിക്കെതിരെ ചാരണപ്പണി ചെയ്യുന്നുവെന്ന് എന്‍സിപി അധ്യക്ഷൻ ശരദ് പവാര്‍. തന്നെക്കുറിച്ചുള്ള ആധികാരിക വിവരങ്ങള്‍ ലഭിക്കുന്നതിനുള്ള ക്രമീകരണമായി ഇസഡ് പ്ലസ് സുരക്ഷ മാറിയെന്നും ശരദ് പവാര്‍ ആരോപിക്കുന്നു. 

സായുധ വിഐപി സുരക്ഷയുടെ ഏറ്റവും ഉയർന്ന വിഭാഗമായ ഇസഡ് പ്ലസ് ബുധനാഴ്ചയാണ് ശരദ് പവാറിന് കേന്ദ്രം അനുവദിച്ചത്. പെട്ടെന്ന് തനിക്ക് സുരക്ഷയൊരുക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചതിനുപിന്നിലെ കാരണം അറിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. 

പവാറിനുപുറമെ ആർഎസ്എസ് മേധാവി മോഹൻ ഭഗവതിനും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ഇസഡ് പ്ലസ് സുരക്ഷ ഏര്‍പ്പാടാക്കിയിരുന്നു.

“ഒരുപക്ഷേ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാൽ, എന്നെക്കുറിച്ചുള്ള ആധികാരിക വിവരങ്ങൾ ലഭിക്കാനുള്ള ഒരു ക്രമീകരണമായിരിക്കാം ഇതെന്ന് അദ്ദേഹം പരിഹസിച്ചു.

പവാറിന്റെ ഇസഡ് പ്ലസ് സുരക്ഷയുടെ ഭാഗമായി സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സിന്റെ (സിആർപിഎഫ്) 55 സായുധ ഉദ്യോഗസ്ഥരുടെ സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്. 

288 അംഗ മഹാരാഷ്ട്ര നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബർ-നവംബർ മാസങ്ങളിൽ നടന്നേക്കും.

Exit mobile version