Site iconSite icon Janayugom Online

ഷാര്‍ജ ഇന്ത്യന്‍ സ്കൂള്‍ കായികമേള

47-ാമത്‌ ഷാര്‍ജ ഇന്ത്യന്‍ സ്കൂള്‍ കായികമേള സിബിഎസ്‌ഇ റീജിണല്‍ ഡയറക്ടർ ഡോ. രാംശങ്കര്‍, അസോസിയേഷന്‍ ട്രഷറര്‍ ഷാജി ജോണ്‍ എന്നിവര്‍ ചേർന്ന് ഉദ്‌ഘാടനം ചെയ്‌തു. എമിരേറ്റ്‌സ്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ വുമണ്‍സ്‌ ഡവലപ്‌മെന്റ്‌ ഓഫിസറും മുന്‍ യുഎഇ വുമണ്‍സ്‌ ക്രിക്കറ്റ്‌ ടീം ക്യാപ്‌റ്റനുമായ ഛായ മുഗള്‍ മുഖ്യാതിഥിയായി. ഗേള്‍സ്‌ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ്‌ നേടിയ ഗ്രീന്‍ ഹൗസിനും ബോയ്‌സ്‌ വിഭാഗത്തില്‍ ബ്ലൂ ഹൗസിനുമുള്ള റോളിംഗ്‌ ട്രോഫികള്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് നിസാര്‍ തളങ്കര സമ്മാനിച്ചു.

വിവിധ കായിക മത്സരങ്ങളിലെ ജേതാക്കള്‍ക്കുള്ള ട്രോഫികളും മെഡലുകളും വൈസ്‌ പ്രസിഡന്റ് പ്രദീപ്‌ നെന്മാറ, ആക്ടിങ്‌ ജനറല്‍ സെക്രട്ടറി ജിബി ബേബി, ജോയിന്റ്‌ ട്രഷറര്‍ പി കെ റെജി, മാനേജിങ്‌ കമ്മിറ്റി അംഗങ്ങളായ അബ്ദുമനാഫ്‌, കെ കെ താലിബ്‌, പ്രഭാകരന്‍ പയ്യന്നൂര്‍, അനീസ്‌ റഹ്‌മാന്‍, മുരളീധരന്‍ ഇടവന, യൂസഫ്‌ സഗീര്‍

മാത്യു മണപ്പാറ, നസീര്‍ കുനിയില്‍ എന്നിവര്‍ വിതരണം ചെയ്‌തു. പ്രിന്‍സിപ്പൾമാരായ പ്രമോദ്‌ മഹാജന്‍, മുഹമ്മദ്‌ അമീന്‍, വൈസ്‌ പ്രിന്‍സിപ്പല്‍മാരായ രാജീവ്‌ മാധവന്‍, ഷിഫ്‌ന നസറുദ്ദീന്‍, ഹെഡ്‌മിസ്‌ട്രസ്‌മാരായ താജുന്നിസ ബഷീര്‍, ദീപ്‌തി മേരി ടോംസി എന്നിവര്‍ നേതൃത്വം നല്‍കി. വിവിധ കായിക മത്സരങ്ങളുടെ ഫൈനല്‍ മത്സരങ്ങള്‍ക്കു പുറമേ സ്‌കൗട്ട്‌സ്‌ ആന്റ്‌ ഗൈഡ്‌സിന്‍ ബാന്റ്‌ വാദ്യങ്ങളുടെ അകമ്പടിയോടെ വിവിധ ക്ലബുകളുടെ നേതൃത്വത്തിലുള്ള മാര്‍ച്ച്‌ പാസ്റ്റ്‌, കരാട്ടേ, യോഗ, കളരിപ്പയറ്റ്‌, ഫ്യൂഷന്‍ ഡാന്‍സ്‌, പിരമിഡ്‌ തുടങ്ങി വൈവിധ്യങ്ങളായ കലാ കായിക പ്രകടനങ്ങളും അരങ്ങേറി.

Exit mobile version