Site iconSite icon Janayugom Online

ഷാർജ യുവകലാസാഹിതിയുടെ പന്ത്രണ്ടാമത് യുവകലാസന്ധ്യ ഋതുഭേദങ്ങൾ ഡിസംബർ 21ന്

sharjahsharjah

ഷാർജ യുവകലാസാഹിതി സംഘടിപ്പിക്കുന്ന പന്ത്രണ്ടാമത് യുവകലാസന്ധ്യ ഋതുഭേദങ്ങളുടെ ബ്രൗസർ കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ ജോയിൻറ് ജനറൽ സെക്രട്ടറി ജിബി ബേബിക്ക് നൽകി പ്രകാശനം ചെയ്തു. ഡിസംബർ 21 ശനിയാഴ്ച ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ കമ്മ്യൂണിറ്റി ഹാളിൽ ആണ് പരിപാടി അരങ്ങേറുന്നത്. 2012 ലാണ് ഷാർജ യുവകലാസാഹിതി യുവകലാസന്ധ്യക്ക് തുടക്കം കുറിച്ചത്. ഈ വർഷത്തെ യുവകലാസന്ധ്യ പന്ത്രണ്ടാമത്തേതാണ്. ഓരോ വർഷവും വ്യത്യസ്തങ്ങളായ കലാ സാംസ്കാരിക പരിപാടികളുമായി ഷാർജ ഇന്ത്യൻ അസോസിയേഷനിൽ അരങ്ങേറുന്ന യുവകലാസന്ധ്യ മേഖലയിലെ കലാസ്വാദകർക്ക് വേറിട്ട അനുഭവം സമ്മാനിക്കുന്ന പരിപാടി ആണ്. കലാപരിപാടികൾക്ക് നേതൃത്വം നൽകുന്നത് തെന്നിന്ത്യയിലെ പ്രശസ്ത ഗായകൻ ശ്രീനിവാസും, ശരണ്യ ശ്രീനിവാസും, തുടങ്ങിയ ഒരു പിടി ഗായകർ ആണ്. ചെണ്ടമേളം, ഷാർജയിലെ പികെ മേദിനി ഗായകസംഘം അവതരിപ്പിക്കുന്ന സംഗീത പരിപാടി, വനിതാ കലാസാഹിതി പ്രവർത്തകർ അവതരിപ്പിക്കുന്ന നൃത്തം, സാംസ്കാരിക സമ്മേളനം എല്ലാം ചേർന്നതായിരിക്കും ഈ വർഷത്തെ യുവകലാസന്ധ്യ. 

ബ്രൗസർ പ്രകാശന ചടങ്ങിൽ യുവകലാസാഹിതി യുഎഇ രക്ഷാധികാരി പ്രശാന്ത് ആലപ്പുഴ, യുവകലാസാഹിതി യു എ ഇ കമ്മിറ്റി ജനറൽ സെക്രട്ടറി ബിജു ശങ്കർ, യുവകലാസന്ധ്യ 2024 ൻ്റെ സ്വാഗത സംഘം ചെയർമാൻ പ്രദീഷ് ചിതറ, ജനറൽ കൺവീനർ അഡ്വ സ്മിനു സുരേന്ദ്രൻ, യുവകലാസാഹിതി ഷാർജയുടെ ഭാരവാഹികളായ അഭിലാഷ്, പത്മകുമാർ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സുബീർ അരോൾ, രാജേഷ്, നമിത സുബീർ, സിബി ബൈജു, വിവിധ സബ് കമ്മിറ്റികളുടെ കൺവീനർമാരായ ബൈജു കടക്കൽ, സന്ധ്യാ സുജേഷ്, ഷിഫി മാത്യു, നാസർ പൊന്നാനി നേതാക്കളായ രഘുനാഥ്, മിനി സുഭാഷ്, മാധവൻ ബേനൂർ, തുടങ്ങിയവർ പങ്കെടുത്തു.

Exit mobile version