Site iconSite icon Janayugom Online

ഷാർജ യുവകലാസാഹിതിയുടെ യുവകലാസന്ധ്യ 2025 “രാഗനിലാവിൽ ” അരങ്ങേറി

യുവ കലാസാഹിതി ഷാർജ യൂണിറ്റിൻ്റെ വാർഷിക പരിപാടിയായ യുവകലാസന്ധ്യയുടെ പതിമൂന്നാമത് പതിപ്പ് ഷാർജ ഇന്ത്യൻ അസോസിയേഷൻ കമ്മ്യൂണിറ്റി ഹാളിൽ കേരളത്തിൻറെ കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം നിർവഹിച്ചു. ഇന്ത്യന് അസോസിയേഷൻ ഷാർജയുടെ ഭാരവാഹികളായ ശ്രീപ്രകാശ്, ഷാജി ജോൺ, ജിബി ബേബി, യുവകലാസാഹിതി നേതാക്കളായ വിൽസൺ തോമസ്, ബിജു ശങ്കർ, മിനി സുഭാഷ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. 

ഷാർജ യൂണിറ്റ് സെക്രട്ടറി പത്മകുമാർ ആമുഖപ്രസംഗം നടത്തി. അഭിലാഷ് ശ്രീകണ്ഠാപുരം അധ്യക്ഷത വഹിച്ച ചടങ്ങിൽ രഞ്ജിത്ത് സൈമൺ സ്വാഗതവും സ്മിനു സുരേന്ദ്രൻ നന്ദിയും പറഞ്ഞു. യുവകലാസാഹിതി നേതാക്കളായ, പ്രശാന്ത് ആലപ്പുഴ, സുബീർ അരോൾ, നമിത സുബീർ,ഷാർജ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ യൂണിറ്റ് അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
യുവകലാസാഹിതി ഷാർജ യൂണിറ്റിന്റെ നേതൃത്വത്തിലുള്ള പി കെ മേദിനി ഗായകസംഘം അവതരിപ്പിച്ച സ്വാഗത ഗാനത്തോടെ ആരംഭിച്ച പരിപാടിയിൽ വനിതാ കലാസാഹിതി ഷാർജ യൂണിറ്റ് പ്രവർത്തകർ അവതരിപ്പിച്ച സംഘനൃത്തവും തുടർന്ന് മലയാള സിനിമാ പിന്നണി ഗായരായ കെ ജി മാർക്കോസ്, ചിത്ര അരുൺ, തുടങ്ങിയവർ നേതൃത്വം നൽകിയ ഗാനസന്ധ്യയും അരങ്ങേറി.

Exit mobile version