കരീബിയന്‍ ദ്വീപുകളില്‍ സ്രാവിനൊപ്പം ചിത്രം എടുക്കാന്‍ ശ്രമിക്കുന്നതിനിടെ കനേഡിയന്‍ യുവതിയുടെ രണ്ട് കൈകളും സ്രാവ് കടിച്ചെടുത്തു. 55 വയസുകാരിയുടെ കൈ കൈത്തണ്ടയ്ക്കു മുകളിലും മറ്റേ കൈത്തണ്ടയ്ക്കു മധ്യഭാഗത്തുനിന്നുമായി സ്രാവ് കടിച്ചെടുത്ത നിലയിലായിരുന്നു. യുവതിയുടെ തുടയ്ക്കും പരിക്കേറ്റിട്ടുണ്ട്. കൈക്കോസ് ദ്വീപുകളിലെ തോംസണ്‍ കോവ് ബീച്ചില്‍ വെച്ചാണ് സംഭവം. ഏകദേശം 6 അടി നീളമുള്ള സ്രാവ് ഏത് ഇനമാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
യുവതിയെ സ്രാവ് ആക്രമിച്ച വിവരം റോയല്‍ ടര്‍ക്സ് ആന്‍ഡ് കൈക്കോസ് ഐലന്‍ഡ്സ് പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ചറിയിച്ചതിനെ തുര്‍ന്ന് സ്ഥലത്തേക്ക് മെഡിക്കല്‍ ഉദ്യോഗസ്ഥരെയും പൊലീസും എത്തി. പിന്നാലെ തുടര്‍ ചികിത്സയ്ക്കായി യുവതിയെ ചെഷയര്‍ ഹാള്‍ മെഡിക്കല്‍ സെന്ററിലേക്ക് കൊണ്ടുപോയതായി പ്രാദേശിക പൊലീസ് അധികൃതര്‍ വ്യക്തമാക്കി. രണ്ട് ദിവസത്തേക്ക് ബീച്ച് അടച്ചിടാന്‍ ഉത്തരവിട്ടു.
