തിരുവനന്തപുരം ഷാരോണ്‍ രാജ് കൊലപാതകത്തില്‍ പൊലീസ് ഇന്ന് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും. പാറശാല സ്വദേശി ഷാരോണിനെ ഗ്രീഷ്മ കൊലപ്പെടുത്തിയത് ആസൂത്രിതമായിട്ടാണെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഡിജിറ്റല്‍ തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചിരുന്നു.
അമിത അളവില്‍ പാരസെറ്റമോള്‍ ഗുളിക ജ്യൂസില്‍ കലര്‍ത്തി മുന്‍പ് ഷാരോണിന് നല്‍കിയായിരുന്നു ആദ്യ വധശ്രമം. എന്നാല്‍ കയ്പ്പ് കാരണം ഷാരോണ്‍ കുടിച്ചില്ല. ഇതോടെയാണ് കുടിക്കുമ്പോള്‍ കയ്പ്പുള്ള കഷായം തിരഞ്ഞെടുത്തത്. കാര്‍പ്പിക്ക് എന്ന കളനാശിനി കഷായത്തില്‍ കലര്‍ത്തി.
ഒരു ഗ്ലാസ് കാര്‍പ്പിക് കലര്‍ത്തിയ കഷായം ഷാരോണിനെ കൊണ്ട് കുടിപ്പിച്ചിരുന്നു. ചാറ്റിലൂടെ ലൈംഗിക ബന്ധത്തിന് വീട്ടിലേക്കു ക്ഷണിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തി. കാര്‍പ്പിക് ഏതൊക്കെ ആന്തരികാവയവങ്ങള്‍ നശിപ്പിക്കുമെന്നും, മരണം എങ്ങനെ സംഭവിക്കുമെന്നും ഗൂഗിളില്‍ അന്വേഷിച്ചതിന്റെ ഡിജിറ്റല്‍ തെളിവുകള്‍ അന്വേഷണ സംഘം കണ്ടെത്തി.
English Summary:Sharon Raj Murder; The police will submit the charge sheet today
You may also like this video