പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ശശി തരൂര്‍ എംപി കാല്‍ വഴുതി വീണ് പരിക്കേറ്റു. ഇക്കാര്യം ശശി തരൂർ തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. ചികിത്സയിൽ കഴിയുന്നതിനാൽ ഔദ്യോഗിക പരിപാടികൾ ഒഴിവാക്കിയതായും എംപി വ്യക്തമാക്കി. ഇടതു കാലിനാണ് പരിക്കേറ്റത്.
ശശി തരൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
അൽപ്പം അസൗകര്യമുണ്ടായി. ഇന്നലെ പാർലമെന്റിൽ ഒരു പടി ഇറങ്ങുന്നതിനിടെ വഴുതിവീണ് എന്‍റെ കാൽ ഉളുക്കിയിരുന്നു. കുറച്ച് മണിക്കൂറുകളോളം അത് കാര്യമാക്കിയില്ലെങ്കിലും പിന്നീട് വേദന മൂർച്ഛിച്ചതിനാൽ എനിക്ക് ആശുപത്രിയിൽ പോകേണ്ടിവന്നു. ഇപ്പോൾ ആശുപത്രിയിൽ കിടപ്പിലാണ്. ഇന്ന് പാർലമെന്റിൽ വരാനാകില്ല. കൂടാതെ മണ്ഡലത്തിൽ നേരത്തെ നിശ്ചയിച്ചിരുന്ന പരിപാടികളും റദ്ദാക്കിയിട്ടുണ്ട്.
A bit of an inconvenience: I badly sprained my left foot in missing a step in Parliament yesterday. After ignoring it for a few hours the pain had become so acute that I had to go to hospital. Am now immobilised w/a cast, missing Parliament today&cancelled wknd constituency plans pic.twitter.com/Ksj0FuchZZ
— Shashi Tharoor (@ShashiTharoor) December 16, 2022
English Summary: Shashi Tharoor MP injured after falling in Parliament
You may also like this video