കോണ്‍ഗ്രസ് നേതൃത്വത്തെ ശരിക്കും വെട്ടിലാക്കി ശശിതരൂര്‍ രംഗത്ത്.വൈക്കം സത്യാഗ്രഹത്തിന്‍റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന യോഗത്തില്‍ തനിക്ക് പ്രസംഗിക്കാന്‍ അവസരം നിഷേധിക്കുകയും,യോഗത്തില്‍ കോണ്‍ഗ്രസിന്‍റെ ജില്ലാ നേതാക്കള്‍ക്ക് കൊടുത്ത പ്രാധാന്യം തനിക്ക് കിട്ടാത്ത സാഹചര്യത്തില്‍ പരസ്യമായി തന്നെ തരൂര്‍ രംഗത്തു വന്നിരുന്നു.
എഐസിസിയുടെ ചില നേതാക്കളാണ് ഇതിനു പിന്നിലെന്നും തരൂര്‍ സംശയിക്കുന്നു. കോണ്‍ഗ്രസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ സോണിയകുടുംബത്തിന്‍റെ സ്ഥാനാര്‍ത്ഥിക്ക് എതിരേ തരൂര്‍ മത്സരിച്ചതുമുതല്‍ കുടുംബാധിപത്യത്തെ അംഗീകരിക്കുന്നവരുടെ കണ്ണിലെ കരടായി തരൂര്‍ മാറിയിരിക്കുന്നു. കുുടുംബസ്ഥാനാര്‍ത്ഥിക്കെതിരേ മത്സരിച്ചതിനാല്‍ രാഹുല്‍ ഗാന്ധി. സോണിയ, പ്രിയങ്ക എന്നിവര്‍ക്കും തരൂരിനോട് വലിയ താല്‍പര്യമില്ലാതായിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് തരൂര്‍ കോണ്‍ഗ്രസ് നേതൃത്വത്തെ ആശങ്കയിലാഴ്തത്തി പ്രസ്ഥാവനയുമായി രംഗത്തു വന്നിരിക്കുന്നത്
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃ സ്ഥാനത്ത് താനായിരുന്നുവെങ്കില്‍ 2024 ലോക്‌സഭ തെരഞ്ഞെടുപ്പിലെ പ്രതിപക്ഷ ഐക്യത്തിന്റെ ചുമതല ഏതെങ്കിലും പ്രാദേശിക പാര്‍ട്ടികളെ ഏല്‍പിക്കുമായിരുന്നെന്ന് ശശിതരൂര്‍ വ്യക്തമാക്കി രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെ തുടര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ഉണ്ടായി വരുന്ന ഐക്യത്തെക്കുറിച്ച് സംസാരിക്കെ തരൂര്‍ ഇക്കാര്യം പറഞ്ഞത്.
രാഹുലിനെതിരായി ഉണ്ടായി വന്നതു പോലെയുള്ള ആക്രമണങ്ങള്‍ തങ്ങള്‍ക്കെതിരെയും ഉണ്ടാകുമെന്ന് പ്രതിപക്ഷ കക്ഷികള്‍ മനസിലാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഇപ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഒരുമിക്കാനും വോട്ടുകള്‍ പരസ്പരം ഭിന്നിച്ചു പോകാതിരിക്കാനുമായി ഒരു കാരണം ഉണ്ടായി വന്നിട്ടുണ്ടെന്നും ഈ പ്രതിപക്ഷ ഐക്യം സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ഒന്നിച്ചാല്‍ നിലനില്‍പുണ്ടെന്നും ഭിന്നിച്ചു നിന്നാല്‍ തകര്‍ന്നു പോകുമെന്നുമുള്ള യാഥാര്‍ഥ്യം പ്രതിപക്ഷ പാര്‍ട്ടികള്‍ മനസിലാക്കുന്നുവെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
2024 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പ്രതിരോധത്തിലാക്കാന്‍ പ്രതിപക്ഷ ഐക്യത്തിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.അന്തര്‍ദേശീയ തലത്തില്‍ രാജ്യത്തിനുണ്ടാകുന്ന നെഗറ്റീവ് ഇമേജുകളൊന്നും നരേന്ദ്ര മോഡിയെയോ അദ്ദേഹത്തിന്റെ ഗവണ്‍മെന്റിനെയോ അലോസരപ്പെടുത്തുന്നില്ല. ഈ ഗവണ്‍മെന്റിന്റെ ജനാധിപത്യത്തോടുള്ള പ്രതിബദ്ധത വര്‍ഷങ്ങളായി സംശയത്തിന്റെ നിഴലിലാണ്, അന്തര്‍ദേശീയ മാധ്യമങ്ങളില്‍ പോലും അത് വാര്‍ത്തയാവുകയാണ്തരൂര്‍ പറഞ്ഞു.
ജനങ്ങള്‍ തങ്ങളുടെ വോട്ടവകാശം ജനാധിപത്യത്തിനായി കൃത്യമായി ഉപയോഗപ്പെടുത്തുമെന്നും അവരെ ആരാണ് ഭരിക്കേണ്ടത് എന്നതില്‍ ശരിയായ ഒരു തീരുമാനമെടുക്കുമെന്നുമാണ് താന്‍ വിശ്വസിക്കുന്നതെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.2019 തെരഞ്ഞെടുപ്പില്‍ 37 ശതമാനം വോട്ട് മാത്രം നേടിയാണ് ബിജെപി അധികാരത്തിലെത്തിയതെന്നും ബാക്കിയുള്ള വോട്ട് മുഴുവനും മറ്റ് പാര്‍ട്ടികള്‍ക്കാണ് പോയതെന്നും തരൂര്‍ പറഞ്ഞു. 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ഐക്യത്തിലൂടെ മെച്ചമുണ്ടാക്കാന്‍ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
English Summary:
Shashi Tharoor shocked the Congress leadership; If he is in the leadership position of the Congress, the responsibility of the opposition will be given to the local parties
You may also like this video: