Site iconSite icon Janayugom Online

ലഹരിക്കടിമ: ഷോണ്‍ വില്യംസണിനെ പുറത്താക്കി സിംബാബ്‌വെ ക്രിക്കറ്റ് ബോര്‍ഡ്

സിംബാബ്‌വെ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ ഷോണ്‍ വില്യംസ് മയക്കുമരുന്നിന് അടിമയായതിനാല്‍ ഇനി ദേശീയ ടീമിലേക്ക് പരിഗണിക്കില്ലെന്ന് ടീം അധികൃതര്‍. ലഹരിമരുന്നിന് അടിമയായ വില്യംസ് നിലവില്‍ പുനരധിവാസ കേന്ദ്രത്തിലാണുള്ളത്. ടീമില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിന്റെ വിശദീകരണമായി ലഹരിമരുന്നിന്റെ പിടിയിലാണെന്നും പുനരധിവാസ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചതായും താരം തന്നെയാണ് വെളിപ്പെടുത്തിയത്. ചികിത്സയില്‍ പ്രവേശിച്ച നടപടി അഭിന്ദനാര്‍ഹമാണെന്നും ടീം അധികൃതര്‍ വ്യക്തമാക്കി. 

ടി20 ലോകകപ്പ് ആഫ്രിക്കന്‍ യോഗ്യതാ മത്സരങ്ങൾക്കു തൊട്ടുമുൻപ് വില്യംസ് ദേശീയ ടീമിൽ നിന്ന് പിന്മാറിയിരുന്നു. മത്സരദിനത്തിന്റെ തലേന്നാണ് താരം പിന്മാറിയത്. രാജ്യത്തിനായി വിവിധ ഫോര്‍മാറ്റുകളില്‍ 273 മത്സരങ്ങള്‍ കളിച്ചു. 2005ല്‍ അരങ്ങേറ്റം കുറിച്ച താരം 9,000 റണ്‍സും 150ലധികം വിക്കറ്റുകളും നേടിയിട്ടുണ്ട്. 164 ഏകദിന മത്സരങ്ങളിൽനിന്ന് എട്ടു സെഞ്ചുറിയും 37 അർധസെഞ്ചുറിയും ഉൾപ്പെടെ 37.53 ശരാശരിയിൽ 5217 റൺസ് നേടിയിട്ടുണ്ട്. 24 ടെസ്റ്റ് മത്സരങ്ങളും 84 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.

Exit mobile version